Kerala

ഗവർണർക്കെതിരായ ഹർജി പിൻവലിക്കാൻ അനുമതി തേടി കേരളം; എതിർത്ത് കേന്ദ്രം

ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്നതിന് ഗവർണർക്കെതിരെ നൽകിയ ആദ്യ ഹർജി പിൻവലിക്കാൻ കേരളം സുപ്രീം കോടതിയുടെ അനുമതി തേടി. നിലവിൽ ഗവർണറുടെ പരിഗണനയിൽ അനുമതിക്കായി ബില്ലുകൾ ഇല്ലെന്നും ഇതിനാൽ ഹർജി അപ്രസക്തമായെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു

എന്നാൽ ഹർജി പിൻവലിക്കാൻ അനുവദിക്കുന്നതിനെ കേന്ദ്രം എതിർത്തു. ഹർജികൾ ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റി. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നതിനെതിരെ കേരളം രണ്ട് ഹർജികളാണ് ഫയൽ ചെയ്തിട്ടുള്ളത്. ഇതിൽ ഗവർണർക്കെതിരായ ആദ്യ ഹർജിയാണ് പിൻവലിക്കാൻ അനുമതി തേടിയത്

ഗവർണർ ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനക്ക് അയച്ചത് ചോദ്യം ചെയ്താണ് രണ്ടാമത്തെ ഹർജി. ഈ ഹർജി നിലനിൽക്കുമെന്നും കേരളം കോടതിയെ അറിയിച്ചു. എന്നാൽ വിശദമായ വാദം കേൾക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ഇതേ തുടർന്നാണ് ഹർജി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റിയത്.

Related Articles

Back to top button
error: Content is protected !!