Kerala

കുവൈത്തിൽ കൊല്ലപ്പെട്ട നഴ്‌സ് ദമ്പതികളായ സൂരജിന്റെയും ബിൻസിയുടെയും സംസ്‌കാരം നടന്നു

കുവൈത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ നഴ്‌സ് ദമ്പതികളുടെ സംസ്‌കാരം നടന്നു. കണ്ണൂർ നടുവിൽ മണ്ടളം കുഴിയാത്ത് സൂരജ്, ഭാര്യ എറണാകുളം കോലഞ്ചേരി കട്ടക്കയം ബിൻസി എന്നിവരുടെ മൃതദേഹങ്ങളാണ് മണ്ടളം സെന്റ് ജൂഡ് പള്ളിയിൽ സംസ്‌കരിച്ചത്

കുവൈത്തിലെ ആരോഗ്യവകുപ്പിലും പ്രതിരോധ മന്ത്രാലയത്തിലുമായി നഴ്‌സുമാരായി ജോലി ചെയ്തുവരികയായിരുന്നു ഇരുവരും. കുവൈത്തിലെ സബാഹ് ആശുപത്രിയിലെ പൊതുദർശനത്തിന് ശേഷമാണ് മൃതദേഹങ്ങൾ നാട്ടിലെത്തിച്ചത്

മെയ് ഒന്നിനാണ് മലയാളികൾ താമസിക്കുന്ന അബ്ബാസിയയിലെ താമസസ്ഥലതത്ത് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നാണ് സൂചന. ബിൻസിയെ കൊലപ്പെടുത്തിയ ശേഷം സൂരജ് ജീവനൊടുക്കിയെന്നാണ് വിവരം

Related Articles

Back to top button
error: Content is protected !!