National

നിയന്ത്രണരേഖയിൽ രൂക്ഷ ആക്രമണവുമായി പാക് സൈന്യം, കരസേനക്ക് പൂർണ പ്രവർത്തന സ്വാതന്ത്യം നൽകി ഇന്ത്യ

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് സംഘർഷം തുടരവെ നിന്ത്രണരേഖയിൽ രൂക്ഷ ആക്രമണം തുടർന്ന് പാകിസ്താൻ സൈന്യം. നിയന്ത്രണരേഖയിലെ ഇന്ത്യൻ പൗരന്മാരെ ലക്ഷ്യമിട്ടാണ് പാക് സൈന്യത്തിൻ്റെ ആക്രമണം. ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ കരസേന യൂണിറ്റുകൾക്ക് ഇന്ത്യ പൂർണ പ്രവർത്തന സ്വാതന്ത്ര്യം നൽകി.

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാക്കിസ്ഥാൻ സൈന്യത്തിന്റെ വെടിനിർത്തൽ കരാർ ലംഘനങ്ങൾ ഇന്ത്യൻ സൈന്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരുകയാണ്. കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി കരസേനയുടെ ഓരോ യൂണിറ്റുകളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ആക്രമണം തുടരുന്ന സാഹചര്യത്തിൽ പാക് സൈന്യത്തിന് ഉചിതമായ മറുപടി നൽകാൻ സേനകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ 1.05 മുതല്‍ 1.30 വരെ പാകിസ്താനെതിരെ ശക്തമായ ആക്രമണമാണ് ഇന്ത്യ നടത്തിയത്. പാകിസ്താനിലെ ഭവല്‍പൂര്‍, മുറിട്‌കെ, സിലാല്‍കോട്ട്, കോട്‌ലി, ഭിംബീര്‍, ടെഹ്‌റകലാന്‍, മുസഫറബാദ് എന്നിവിടങ്ങളിലെ 9 ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തകര്‍ത്തത്. ജെയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസറിന്റെ കുടുംബത്തിലെ 14 പേരടക്കം 32 പേര്‍ കൊല്ലപ്പെട്ടതായാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എട്ട് മരണമെന്നാണ് പാക് സൈന്യം പറയുന്നത്. ആക്രമണത്തിനുപിന്നാലെ വ്യോമാക്രമണത്തിന് സാധ്യതയുളള, പാകിസ്താന് തൊട്ടടുത്തുളള 10 വിമാനത്താവളങ്ങള്‍ ഇന്ത്യ അടച്ചിട്ടിരുന്നു. ഇന്ത്യയുടേത് യുദ്ധ പ്രഖ്യാപനമാണ് എന്നാണ് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പറഞ്ഞത്.

Related Articles

Back to top button
error: Content is protected !!