Novel

കാണാചരട്: ഭാഗം 45

[ad_1]

രചന: അഫ്‌ന

ഞാൻ പറഞ്ഞു എന്റെ അടുത്തേക്ക് വരരുതെന്ന്…..എനിക്ക് നഷ്ടപ്പെട്ടതൊക്കെ തിരിച്ചു കിട്ടി. ഇനി ഒരു പരീക്ഷണത്തിന് നിൽക്കാൻ ഇല്ല. മതിയായി എല്ലാം… ഇനി ആയുക്ത എന്നൊരദ്ധ്യായം വേണ്ട”മുക്ത അത്രയും പറഞ്ഞു കണ്ണുകൾ അടച്ചു ഗണ്ണിൽ പ്രെസ്സ് ചെയ്തു….വെടിയൊച്ച ഇടി മുഴക്കം പോലെ ഹാൾ മുഴുവൻ മുഴങ്ങി. ദീക്ഷിതും ലൂക്കയും ഒരുപോലെ കണ്ണുകളടച്ചു അലറി വിളിച്ചു.അവർ കണ്ണു തുറന്നു നോക്കുമ്പോൾ നിലത്തു തെറിച്ചു വീണ ഗൺ കാണെ ഇരുവരും ഞെട്ടലോടെ മുക്തയേ നോക്കി. എന്താണ് സംഭവിച്ചതെന്നറിയാതെ തന്റെ കയ്യിലേക്കും നിലത്തു കിടക്കുന്ന ഗണ്ണിലേക്കും നോക്കുന്നവളെ ആശ്ചര്യത്തോടെ നോക്കി നിൽക്കുവാണ് അവർ.

“മുക്ത “ലൂക്ക ഓടി വന്നു അവളെ പുണർന്നു. ശ്വാസം പോലും എടുക്കാൻ കഴിയാതെ അത്രയും ആഴത്തിൽ.അവളാപ്പോഴും എന്താണ് നടക്കുന്നതെന്ന് മനസിലാവാതെ നിൽക്കുവാണ്. ആരോ തന്റെ ഗണ്ണിലേക്ക് കൃത്യമായി ഷൂട്ട്‌ ചെയ്തിരിക്കുന്നു ആര്….. ചിന്തിച്ചു നിൽക്കുമ്പോയെക്കും കവിളിൽ ശക്തിയായി അടി കിട്ടി അവൾ നിലത്തേക്ക് വീണു… ലൂക്ക ദേഷ്യത്തിൽ അവളെ അടിച്ചവർക്ക് നേരെ തിരിഞ്ഞതും മുൻപിൽ നിൽക്കുന്ന പ്രീതിയേ കണ്ടു അവന്റെ കണ്ണുകൾ വിടർന്നു. “പ്രീതി നീ “മുക്ത നിറ കണ്ണുകളോടെ അവളെ നോക്കി. “അതേടി ഞാൻ തന്നെ, നീ തീർന്നാൽ എല്ലാം അങ്ങ് നേരെയാകും എന്ന് നിന്നോട് ആരാടി പുല്ലേ പറഞ്ഞേ “

പ്രീതി അവളെ പിടിച്ചെഴുന്നേൽപ്പിറ്റു വീണ്ടും അടിച്ചു. “പ്രീതി വേണ്ടടാ.. മതി “ലൂക്ക പിടിച്ചു മാറ്റി. “എന്താടാ ഇതൊക്കെ, ഇങ്ങനെ ആയിരുന്നില്ലല്ലോ എന്റെ മുക്ത. ജീവിതം മടുക്കാൻ മാത്രം എന്താ ഉണ്ടായേ “അവൻ കവിളിൽ കൈ ചേർത്തു.അവൾ വീണ്ടും അവന്റെ നെഞ്ചിൽ മുഖം ചേർത്തു പൊട്ടി കരഞ്ഞു. ഇതെല്ലാം കണ്ടു ദീക്ഷിതിന്റെ ഉള്ളം നൊന്തെങ്കിലും അവന്റെ ഉള്ളിലെ ഉള്ളിലെ ഈഗോ പുറത്തേക്ക് വന്നു. “എന്താ മുക്ത, പറഞ്ഞ വാക്ക് പാലിക്കാൻ വയ്യേ “പരിഹാസം കലർന്ന അവന്റെ വാക്കുകൾ കേട്ട് അവൾ ചുവന്നു കലങ്ങിയ കണ്ണുകളോടെ അവനെ. “ദീക്ഷിത് അവളെ വിട്ടേക്ക്, എന്റെ ജീവൻ രക്ഷിച്ചതിന് എനിക്ക് നിന്നോട് കടപ്പാടുണ്ട്,

പക്ഷേ എന്റെ പേര് പറഞ്ഞു ഇവളുടെ ലൈഫ് സ്പോയിൽ ചെയ്യാൻ ഞാൻ സമ്മതിക്കില്ല “ലൂക്ക അവൾക്ക് മുൻപിൽ തടസ്സമായി വന്നു നിന്നു. “ഇതിൽ നിങ്ങൾക്കാർക്കും ഒരു ഇടപാടും ഇല്ല, മുക്ത പറയട്ടെ….. വാക്ക് പാലിക്കുന്നോ അതോ ഇല്ലയോ എന്ന് ” “അവൾക്ക് സമ്മതമാണെങ്കിലും എനിക്ക് ജീവൻ ഉള്ളിടത്തോളം ഞാൻ ഇതിന് സമ്മതിക്കില്ല “പ്രീതി അവളുടെ കയ്യിൽ മുറുകെ പിടിച്ചു അവനെ നോക്കി. “അതിന് ആർക്ക് വേണം നിങ്ങളുടെ സമ്മതം “അവൻ പുച്ഛിച്ചു തന്റെ ആളുകളെ നോക്കി. നൊടിയിടയിൽ അവന്റെ ആളുകൾ അവരെ പൊതിഞ്ഞു കൈകൾ ബന്ധിച്ചു. മുക്ത അപ്പോഴും ഒരു ശില പോലെ അങ്ങനേ നിന്നു.

ഒരു നോട്ടം കൊണ്ടു പോലും എതിർക്കാതെ…. പ്രീതിയും ലൂക്കയും കുതറാൻ ശ്രമിച്ചെങ്കിലും അവരുടെ പിടിയിൽ ഒന്നങ്ങാൻ കൂടെ കഴിഞ്ഞില്ല. “വേണ്ട, ദീക്ഷിത് അവളെ വെറുതെ വിട്ടേക്ക്,നീ അവളുടെ നിസ്സഹായത മുതലെടുക്കുവാണ്….. മുക്ത എന്താ നീ ഒന്നും മിണ്ടാത്തെ “ലൂക്ക അവരുടെ കയ്യിൽ ഇരുന്നു കുതറി. “അവൾ ഒന്നും പറയില്ല, പറഞ്ഞ വാക്ക് പാലിക്കുന്നവളാ എന്റെ ബോസ്സ്, ” അവൻ ചിരിച്ചു കൊണ്ടു അവളുടെ കയ്യിൽ പിടിച്ചു മണ്ഡഭത്തിലേക്ക് നടന്നു. ഒന്ന് എതിർക്കാൻ പോലും കഴിയാത്ത ഒരു പാവയെ പോലെ അവന്റെ കാലിനോത്ത് അവളും ചലിച്ചു. നൊടിയിടയിൽ ദീക്ഷിത് മുൻപിലേക്ക് തെറിച്ചു.

മുക്തയുടെ കൈ അവന്റെ കയ്യിൽ ആയതു കൊണ്ടു അവളുടെ മുൻപിലേക്ക് ആഞ്ഞു, പക്ഷേ പുറകിൽ നിന്ന് ബലിഷ്ടമായ കൈകൾ അവളെ തങ്ങി പിടിച്ചിരുന്നു. എല്ലാവരും ഒരു പോലെ എന്താണ് സംഭവിച്ചതെന്നറിയാതെ നേരെ നോക്കി. കത്തിയേരിയുന്ന കണ്ണുകളോടെ മുൻപിൽ നിൽക്കുന്ന ആദിയെ കണ്ടു പ്രീതിയും ലൂക്കയും ഒരു പോലെ നോക്കി.പ്രീതിയുടെ മുഖം തെളിഞ്ഞു…. ഇത് കണ്ടു കാര്യം മനസിലാവാതെ ലൂക്ക പ്രീതിയെയും, മുക്തയുടെ കൈകൾ പൊതിഞ്ഞു പിടിച്ചിരിക്കുന്നവനെയും മാറി നോക്കി. “ആരാ പ്രീതി അവൻ??”ലൂക്ക സംശയത്തോടെ ചോദിച്ചു. “Advik shivashankar…..”

അവൾ പ്രതീക്ഷയോടെ അവനെ നോക്കി. “അവന് അവളെ ഇഷ്ടമാണല്ലേ ” “മ്മ്, ഒരുപാട്… നീ പോയതിൽ പിന്നെ അവള് ചിരിക്കാൻ പഠിക്കുന്നത് ആദി വന്നതിന് ശേഷമാ, ഇത്രയൊക്കെ ജീവത്തിൽ നടന്നിട്ടും കൈ വിട്ടിട്ടില്ല അവൻ “പ്രീതി പറയുന്നത് കേട്ട് ലൂക്ക ആരാധനയോടെ അവനെയും അവന്റെ കയ്യിൽ ഭദ്രമായി നിൽക്കുന്നവളെയും നോക്കി. ദീക്ഷിത് തീക്ഷണയോടെ അവനെ നോക്കി ചാടി എണീറ്റു.അവന്റെ കണ്ണുകൾക്ക് രക്ത ചുവപ്പായിരുന്നു. ആദി കുർത്തയുടെ കൈ ചുരുട്ടി കയറ്റി മുക്തയേ പിന്നിലേക്ക്‌ മാറ്റി അവന്റെ നേരെ പാഞ്ഞടുത്തു. “എന്ത് ധൈര്യം ഉണ്ടായിട്ടാടാ, ഇവളോടിങ്ങനെ ചെയ്യാൻ തോന്നി,

വരരുതെന്ന് പറഞ്ഞതല്ലേ ഞാൻ”ആദി ദേഷ്യത്തിൽ ഉയർന്നു പൊങ്ങി അവന്റെ മുഖത്തേക്ക് ആഞ്ഞു ചവിട്ടി. അവൻ പുറകിലെക്ക് തെറിച്ചു. ഇത് കണ്ടു അവന്റെ ആളുകൾ ആദിയ്ക്ക് നേരെ വന്നതും ദീക്ഷിത് കൈ ഉയർത്തി. “വേണ്ട, ഇത് ഞങ്ങൾ തമ്മിലുള്ള ഇടപാടാ,”അവൻ വായിലെ രക്തം തുപ്പി കൊണ്ടു തുടച്ചു ആദിയെ നോക്കി ചിരിച്ചു. ആദി വീണ്ടും അടിക്കാൻ കൈ ഉയർത്തിയതും അവൻ കൈ പിടിച്ചു തിരിച്ചു കൊണ്ടു അവന്റെ കാലിൽ ശക്തിയിൽ ചവിട്ടി….കാൽ അനക്കാൻ കൂടെ ആവാതെ അവിടെ കിടന്നു.ദീക്ഷിത് പുച്ഛത്തോടെ അവനെ നോക്കി ചിരിച്ചു. അവൻ വീണ്ടും പിടിച്ചിരുന്ന കൈ വീണ്ടും തിരിച്ചു.

വേദന കൊണ്ടവൻ അലറി വിളിച്ചു. ആദി വേദന കൊണ്ടു മറു കൈ കൊണ്ടു അവനെ നിലത്തേക്ക് മറിച്ചിട്ട് മുഷ്ടി ചുരുട്ടി അവന്റെ നെഞ്ചിൽ ശക്തിയിൽ ഇടിച്ചു. അവൻ ചുമച്ചു പുറകിലേക്ക് വീണു, വായിൽ നിന്ന് കട്ട ചോര പുറത്തേക്ക് വന്നു. ആദി പതിയെ എണീറ്റു തന്റെ കയ്യ് വേദനയോടെ തിരിച്ചു നേരെയാക്കി. അവന്റെ മുഖം വേദന കൊണ്ടു ചുളുങ്ങി. ഇരുവരും വീണ്ടും പകയോടെ കണ്ണുകൾ കൊമ്പു കോർത്തു.ആദിയും ദീക്ഷിതും ഒരു പോലെ അലറി വിളിച്ചു നേർക്ക് ഓടി വന്നു….. ഉയർന്നു പൊങ്ങി കൈകൾ പരസ്പരം ശക്തിയിൽ ഇടിച്ചു. ഇരുവരും ഇടിയുടെ ആകാതത്തിൽ പിന്നിലേക്ക് തെറിച്ചു വീണു. മുക്ത ഇതൊന്നും കാണാൻ ആവാതെ നിറഞ്ഞ കണ്ണുകളുമായി പുറത്തേക്ക് ഓടി,…

പുറകെ ഓടാൻ നിന്ന ലൂക്കയെയും പ്രീതിയെയും അവർ പിടിച്ചു തടഞ്ഞു. ഇരുവരുടെയും ശരീരം മുറിവുകൾ കൊണ്ടു നിറഞ്ഞിരുന്നു.ദീക്ഷിത് കൈ കുടഞ്ഞു,പെട്ടന്ന് നിലത്തു കിടന്നിരുന്ന മുക്തയുടെ ഗൺ കണ്ടു അതെടുത്തു ആദിയ്ക്ക് നേരെ നീട്ടി,പൊട്ടി ചിരിച്ചു. “ഇനി നീ എന്തും ചെയ്യും അധ്വിക്…..മുക്ത അവളെന്റെയാ എന്റെ മാത്രം. ഇനി നീ ഞങ്ങൾക്കിടയിൽ വേണ്ട, ” “ദീക്ഷിത് വേണ്ട, ആദിയെ വിട്ടേക്ക്. നീ വെറുതെ പ്രാന്ത് കാണിക്കരുത് “പ്രീതി അലറി. അവൻ അവളെ നോക്കി രക്തം തുപ്പി കൊണ്ടു ഗൺ പ്രെസ്സ് ചെയ്തെങ്കിലും ആദി കുനിഞ്ഞു അതിൽ നിന്ന് ഒഴിഞ്ഞു മാറി ഇരുന്നു.

അവൻ വേഗം നിലത്തു കിടന്ന വിളക്ക് എടുത്തു അവന് നേരെ എറിഞ്ഞു.ദീക്ഷിത്തിന്റെ കയ്യിലെ ഗൺ നിലത്തേക്ക് തെറിച്ചു വീണു. ഇത് കണ്ടു ആദി വേഗം അതെടുത്തു അവന് നേരെ പിടിച്ചു. ദീക്ഷിത് എന്താണ് നടക്കുന്നതെന്ന് പോലും മനസ്സിലായില്ല….. ആദി അവന്റെ കാലിലേക്ക് ഷൂട്ട്‌ ചെയ്തു. വേദന കൊണ്ടു അവൻ നിലം പതിച്ചു വീണു..ഇത് കണ്ടു പ്രീതിയും ലൂക്കയും അവനെ സംശയത്തോടെ നോക്കി. വേദന കൊണ്ടു അവന്റെ മുഖം ചുളിഞ്ഞു.ആദി അവന്റെ അടുത്ത് വന്നു അവശതയോടെ ചമ്രം പടിഞ്ഞിരുന്നു.ഗൺ അവന്റെ അടുത്ത് വെച്ചു. “എനിക്ക് നിന്നെ കൊല്ലാൻ അറിയാഞ്ഞിട്ടില്ല ദീക്ഷിത്…

പക്ഷേ എപ്പോയോ നിനക്ക് ഞാൻ ഒരു നല്ല സുഹൃത്തിന്റെ സ്ഥാനം നൽകി പോയി. എത്ര ദേഷ്യം ഉണ്ടെങ്കിലും നീയുമായി എപ്പോയോ നല്ല ഓർമ്മകൾ എനിക്ക് ലഭിച്ചിട്ടുണ്ട്.നീയുമായി വഴക്ക് അടിക്കുമ്പോഴും ഞാൻ അതെല്ലാം ആസ്വദിച്ചിട്ടേ ഒള്ളു. ഇപ്പൊ ഇങ്ങനെ ചെയ്തില്ലെങ്കിൽ നിന്നെ എനിക്ക് കൊല്ലേണ്ടി വരും, അത് വേണ്ട…. എനിക്ക് കഴിയില്ല, എനിക്ക് വാമി ഇല്ലാതെ പറ്റില്ല, അവൾക്കും അങ്ങനെയാണ്. But,നീ ഇപ്പൊ ചെയ്യുന്നത് ഒരിക്കലും യോചിക്കാൻ പറ്റുന്ന കാര്യമല്ല.ഒരാളെ ഫോഴ്സ് ചെയ്തു കൊണ്ടു നേടിയെടുക്കേണ്ടതല്ല സ്നേഹം. മനസ്സറിഞ്ഞു കിട്ടേണ്ടതാണ്. ഇനിയും നിന്നെ എങ്ങനെ പറഞ്ഞു മനസ്സിലാക്കണം എന്നെനിക്കറിയില്ല.

നിന്നിൽ നല്ലൊരു മനുഷ്യനുണ്ട് ദീക്ഷിത്, അല്ലെങ്കിൽ ഒരിക്കലും ആരുമല്ലാത്ത ലൂക്കയേ ഈ സ്ഥിതിയിൽ എത്തിക്കില്ലായിരുന്നു. നിനക്ക് ഇനിയും സമയമുണ്ട്, ആലോചിക്ക്”ആദി അവനെ നോക്കി ഒന്ന് ചിരിച്ചു കൊണ്ടു എണീറ്റു…. നേരത്തെ ധീക്ഷിത്തിന്റെ പ്രഹരം കൊണ്ടു അവന് നടക്കാൻ ബുദ്ധിമുട്ടുള്ള പോലെ തോന്നി. അവന്റെ ആളുകൾ പ്രീതിയുടെയും ലൂക്കയുടെയും പിടി അയച്ചു. അവർ വേഗം ഓടി ചെന്നു ആദി താങ്ങി പിടിച്ചു.അവൻ ഇരുവരെയും നോക്കി പുഞ്ചിരിച്ചു ചുറ്റും നോക്കി. “വാമി എവിടെ “അവൻ സംശയത്തോടെ ചോദിച്ചു. “അവള് നിങ്ങളുടെ അടി കാണാൻ കഴിയാതെ പുറത്തേക്കിറങ്ങി “ലൂക്ക പറഞ്ഞു നിർത്തി….

.ആദി അവനെ കെട്ടിപിടിച്ചു. “നീ ജീവനോടെ തിരിച്ചു വരാൻ ആഗ്രഹിക്കാത്ത ദിവസങ്ങൾ ഇല്ല ലൂക്ക,അത്രയ്ക്ക് നിന്നെ ഓർത്തു കരഞ്ഞിട്ടുണ്ട് അവൾ…. കാണാൻ കഴിയിമായിരുന്നില്ല “ആദി അവന്റെ പുറത്തു കൊട്ടി. “അറിയാം ആദി, എന്റെ ശരീരത്തിൽ ജീവൻ മാത്രമേ ഉണ്ടായിരുന്നുള്ളു. മനസ്സ് ഇവരെ ചുറ്റി പറ്റി തന്നെ ആയിരുന്നു.ധീക്ഷിതുമായിയുള്ള അവളുടെ അവസ്ഥ ആലോചിച്ചു നീറി ജീവിക്കുകയായിരുന്നു….പ്രീതി പറഞ്ഞപ്പോഴാണ് ആദി കുറിച്ച് അറിയുന്നത്. താങ്ക്സ് എല്ലാത്തിനും അവളെ കൈ വിടാതെ കൂടെ നിന്നതിനും എല്ലാം “ലൂക്ക അവന്റെ കയ്യിൽ പിടിച്ചു.

“അതിന്റെ ആവിശ്യം ഇല്ല ലൂക്ക, തിരിച്ചു വന്നതിന് നിന്നോടാണ് നന്ദി പറയേണ്ടത്. തിരിച്ചു തന്നതിന് ധീക്ഷിതിനോടും”ആദി അവനെ ഒന്ന് നോക്കിയ ശേഷം തിരിച്ചു നടക്കാൻ ഒരുങ്ങി. ദീക്ഷിത്,ആദി വെച്ചു പോയ ഗൺ എടുത്തു പകയുടെ ആദിയുടെ തല ലക്ഷ്യം, വെടി ഉതിർക്കാനായി പ്രെസ്സ് ചെയ്യാൻ ഒരുങ്ങിയെങ്കിലും എന്തോ അവനെ പിൻ വലിക്കുന്ന പോലെ അവന് ഉന്നം പിടിക്കാൻ കഴിയാതെ കൈകൾ വിറക്കാൻ തുടങ്ങി.അവൻ ദേഷ്യത്തിൽ ഗൺ ദൂരെയ്ക്കു വലിച്ചെറിഞ്ഞു.പ്രാന്തനേ പോലെ അലറി.അവന്റെ ആളുകൾ പിടിക്കാൻ വന്നതും അവരെ ദേഷ്യത്തിൽ തട്ടി മാറ്റി. മനസ്സിലെ വേദന ശരീരത്തിനെ ബാധിച്ചിരുന്നില്ല.

“എന്നെ ഒരുത്തനും പിടിക്കാൻ വന്നേക്കരുത്, പോ എന്റെ കൺ മുൻപിൽ നിന്ന് ” ദേഷ്യം കൊണ്ടു കണ്ണുകൾ വലിച്ചടച്ചു…..ഓർമ്മകൾ മുന്നോട്ടു പോയി….ശെരിയാണ് ആദി പറഞ്ഞ പോലെ എപ്പോയോ അവന് തന്റെ സഹോദര സ്ഥാനം നൽകിയിരിക്കുന്നു. അതുകൊണ്ട് തന്നെയാണ് മുക്തയോട് ആദിയെ ഇതറിയിക്കരുതെന്ന് പറഞ്ഞതും. അവനെ മനപ്പൂർവം വേദനിപ്പിക്കാൻ ആഗ്രഹിച്ചിരുന്നില്ല. പരസ്പരം അടി പിടി കൂടുമ്പോഴും അത് ഓർത്തു ചിരിച്ചിട്ടുണ്ട്. നേരെത്തെ ആദി തടഞ്ഞില്ലെങ്കിൽ പോലും താൻ ഷൂട്ട്‌ ചെയ്യില്ലായിരുന്നു.മുക്തയുടെ കാര്യത്തിൽ താൻ സ്വർത്ഥനായി പോയി. ദീക്ഷിതിന്റെ മുൻപിൽ രണ്ടു കാലുകൾ വന്നു നിൽക്കുന്നത് കണ്ടു അവൻ തല ഉയർത്തി നോക്കി….

.ആദിയാണ്…. അവൻ ദീക്ഷിതിനെ എടുത്തുയർത്തി. “What the …………??നീ എന്താ ഈ കാണിക്കുന്നേ, എന്നെ താഴെ ഇറക്ക്….”അവൻ ദേഷ്യം കൊണ്ടു നിലത്തിറങ്ങാൻ കുതറി. “താഴെ വെച്ചാൽ നീ രണ്ടു കാലിൽ നടക്കുമോ, ഇല്ലല്ലോ….. അതുകൊണ്ട് മിണ്ടാതെ കിടക്കാൻ നോക്ക് “ആദി പുച്ഛത്തോടെ അവനെ നോക്കി പറഞ്ഞു. അവൻ ദേഷ്യത്തിൽ പല്ല് ഞെരിച്ചു തല വെട്ടിച്ചു. ആദി മുന്നോട്ട് നടന്നു അവനെ മുൻപിൽ ഇരുത്തി സീറ്റ് ബെൽറ്റിട്ടു…. ആദി അവനെയൊ,ദീക്ഷിത് ആദിയെ പരസ്പരം നോക്കിയില്ല.. “നിങ്ങൾ വാമിയുടെ അടുത്തേക്ക് ചെല്ല്, ഇപ്പൊ നിങ്ങളുടെ പ്രസൻസ് ആണ് അവൾക്ക് ആവിശ്യം. ഞാൻ ഇവനെ ഹോസ്പിറ്റലിൽ കാണിച്ചു അങ്ങോട്ട് വരാം “ആദി ലൂക്കയേയും പ്രീതിയെയും നോക്കി.

“ഞാൻ കൂടെ വരാം “ലൂക്ക “വേണ്ട, ആ വെട്ടുപോത്തിന് ഞാൻ തന്നെ ധാരാളം “ആദി കണ്ണിറുക്കി വലിഞ്ഞ മുഖവുമായി നിൽക്കുന്നവനെ ഒളി കണ്ണിട്ട് നോക്കി. “ശരി, ആദി…. ഞങ്ങൾ അവിടെ എത്തിയിട്ട് വിളിക്കാം “പ്രീതി അവനെ ഹഗ് ചെയ്തു, ലൂക്കയും പ്രീതിയും അവളുടെ കാറിൽ പോയി. ആദി അവന്റെ കാർ എടുത്തു ഹോസ്പിറ്റലിലേക്ക് വിട്ടു…. “എനിക്ക് ആരുടെ ദയയുടെ ആവിശ്യം ഇല്ല,”അവൻ നീരസത്തോടെ പറഞ്ഞു. ആദി അത് മൈൻഡ് ചെയ്യാതെ ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു. കേൾക്കുന്നില്ലന്ന് കണ്ടു അവനു കലിപ്പ് കയറി. “ഞാൻ അധ്വികിനോട്‌ പറയുന്നത്,”അവൻ ഒച്ചയിട്ടു. അതോടെ ആദി ദീർഘ ശ്വാസം എടുത്തു കാർ നിർത്തി അവനെ നോക്കി……

“നീ എന്താ എന്നെ കണ്ടിട്ടില്ലേ “അവന്റെ നോട്ടം ഇഷ്ട്ടപ്പെടാതെ മുഖം തിരിച്ചു കൊണ്ടു ചോദിച്ചു. “രണ്ടു കാലിൽ കൊക്കി ചാടാതെ നടക്കാൻ പറ്റുമെങ്കിൽ നിനക്ക് വണ്ടിയിൽ നിന്നിറങ്ങാം, അങ്ങനെ നടക്കാൻ പറ്റുമെങ്കിൽ മാത്രം “ആദി പരിഹാസത്തോടെ കൈ കെട്ടി കൊണ്ടു നോക്കി. അതോടെ ദീക്ഷിത് പല്ലിറുമ്പി നേരെ ഇരുന്നു. “എന്തെങ്കിലും ചെയ്തു തുലക്ക് ” അവന്റെ മുഖം കണ്ടു ആദി ചുണ്ട് കൊട്ടി ചിരിച്ചു കാർ എടുത്തു. ഹോസ്പിറ്റലിൽ എത്തിയതും, അവനെ എടുത്തു കൊണ്ടു തന്നെ casualty ലേക്ക് കൊണ്ടു പോയി…… “ഇതെങ്ങനെ ഉണ്ടായതാ “ഡോക്ടർ അവരെ സംശയത്തോടെ നോക്കി. “കുറച്ചു പേർ വന്നു ഷൂട്ട്‌ ചെയ്തു പോയതാ “ദീക്ഷിത് ഭാവ വിത്യാസമില്ലാതെ പറഞ്ഞു.ആദി അത്ഭുതത്തോടെ നോക്കി.

“കേസ് കൊടുത്തോ “ഡോക്ടർ “ആ കൊടുത്തിട്ടുണ്ട് “ധീക്ഷിത് തന്നെ മറുപടി കൊടുത്തു. “Okay,ആദ്യം ബുള്ളറ്റ് എടുക്കണം, എന്നിട്ടു മുറിവ് ക്ലീൻ ചെയ്യാം “ഡോക്ടർ അതും പറഞ്ഞു ഗ്ലൗസ് എടുത്തിട്ടു. നേഴ്സ് അതിന് വേണ്ട equipments മായി അങ്ങോട്ട് വന്നു. “ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തിട്ട് വരു”നേഴ്സ് അവന് ചേഞ്ച്‌ ചെയ്യാനുള്ള ഡ്രസ്സ്‌ നീട്ടി. ദീക്ഷിതിനു അവരുടെ സംസാരം ദേഷ്യം പിടിപ്പിക്കുന്നുണ്ടായിരുന്നു. അവന്റെ മുഖം വലിഞ്ഞു മുറുകുന്നത് ആദി ശ്രദ്ധിച്ചു. ആദി ഡ്രസ്സ്‌ വാങ്ങി…. “അവൻ ചേഞ്ച്‌ ചെയ്തോളും “ആദി അവന്റെ പുറത്തു തട്ടി…. ദീക്ഷിത് ഡ്രെസ്സുമായി പോയെങ്കിലും ശരീരത്തിലേ വേദന കാരണം ഒന്ന് ഉയർത്താൻ പോലും സാധിച്ചിരുന്നില്ല.

ദേഷ്യം കൊണ്ടു അവൻ ഡ്രസ്സ്‌ എടുത്തെറിഞ്ഞു മുഷ്ടി ചുരുട്ടി. ആദി അവനെ കാത്ത് പുറത്തു വെയിറ്റ് ചെയ്തു നിലത്തേക്ക് നോക്കിയപ്പോഴാണ് നിലത്തു ചേഞ്ച്‌ ചെയ്യാൻ കൊടുത്ത ഡ്രസ്സ്‌ കിടക്കുന്നത് കാണുന്നത്. അപ്പോൾ തന്നെ അവന് കാര്യം ഓടി. അവൻ ഡോറിൽ മെല്ലെ തട്ടി. “ഞാൻ കയറിക്കോട്ടേ “ആദി ചോദിച്ചെങ്കിലും മറുപടി ഒന്നും കിട്ടിയില്ല. അതുകൊണ്ട് തന്നെ ആദി മൗനം സമ്മതം എന്ന കണക്കെ അകത്തേക്ക് കയറി. ദീക്ഷിത് ബെഡിൽ മുഷ്ടി ചുരുട്ടി ഇരിക്കുന്നുണ്ട്, കണ്ണുകളെല്ലാം ചുവന്നു രക്ത വർണ്ണമായിട്ടുണ്ട്.ആദി നിലത്തു കിടക്കുന്ന വസ്ത്രം എടുത്തു ഒന്നും മിണ്ടാതെ അവന്റെ ബട്ടൺസ് അഴിച്ചു.

അവൻ ഒരു കൊച്ചു കുട്ടികളെ പോലെ നിന്ന് കൊടുത്തു. ഷർട്ട് ഊരി patient gown ധരിപ്പിച്ചു… മുണ്ടിലേക്കും അവനെയും നോക്കി. അപ്പോൾ തന്നെ അവനെ കനപ്പിച്ചു നോക്കി ദീക്ഷിത് സ്വയം ഊരി….. ആദി ഡോർ തുറന്നതും ഡോക്ടർ അകത്തേക്ക് കയറി. “നിങ്ങൾ brothers ആണല്ലേ?”അവരുടെ “മ്മ് “ആദി ഒന്ന് മൂളി.ദീക്ഷിത് ഒന്നും മിണ്ടാതെ കണ്ണുകളടച്ചു കിടന്നു അറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞു.ആദി അവനെ ഒന്ന് നോക്കിയ ശേഷം പുറത്തേക്കിറങ്ങി അവന്റെ മുറിവ് ക്ലീൻ ചെയ്യാൻ ഇരുന്നു കൊണ്ടു മുക്തയ്ക്ക് കാൾ ചെയ്തു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 “മുക്ത ലക്കിയാണല്ലേ പ്രീതി “ഓർത്തു “മ്മ്,”

“ആദി എന്തിനാ അവളെ വാമിയെന്ന് വിളിക്കുന്നെ, ഞാൻ കുറെ ആയി ശ്രദ്ധിക്കുന്നു….. വാമി എന്നുള്ള പേര് അവനെവിടുന്ന് കിട്ടി” “അതൊക്കെ ലോങ്ങ്‌ സ്റ്റോറിയാ “പ്രീതി അവൻ മരിച്ചതിനുള്ള ശേഷമുള്ള കാര്യങ്ങൾ മുതൽ ഇതുവരെ ഉള്ളത് മുഴുവൻ അവനു വിശദീകരരിച്ചു കൊടുത്തു.അവന്റെ കണ്ണുകൾ ഈറനണിഞ്ഞു. “ഇത്രയേറെ അനുഭവിച്ചോ ” “ഒരു ജന്മം അനുഭവിക്കാനുള്ളതെല്ലാം അവൾ അനുഭവിച്ചു കഴിഞ്ഞു “പ്രീതി നിശ്വസിച്ചു. “ഇതൊക്കെ എപ്പോ ” “ശരിക്കുള്ള വാമിയെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയോ “ലൂക്ക പ്രതീക്ഷയോടെ അവളെ നോക്കി.

“അങ്ങനെ ആരും ഇല്ലെടാ, നിന്നെ പൊട്ടം കളിപ്പിക്കാൻ ആരോ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കിയതാ “പ്രീതി തമാശ രൂപേണ അവനെ നോക്കി ചിരിച്ചു. “നീ എന്നെ വല്ലാതെ കൊച്ചാക്കൊന്നും വേണ്ട, ഈ വീരവാദം മുഴക്കുന്ന നിന്നെ പോലെ ഒരു യെക്ഷിയേ ആരെങ്കിലും പ്രേമിക്കോ “അവൻ കളിയാക്കി. “നീ പോടാ….. എന്നെ പ്രേമിക്കേണ്ടല്ലോ. ഞാൻ അങ്ങോട്ട് പ്രേമിച്ചാലോ… എങ്ങനെ ഇരിക്കും “അവൾ പുരിക മുയർത്തി. “പ്രേമിക്കെ?….നീയോ?തമാശ പറയാതെ പ്രീതി ” “Trust me….” “എങ്കിൽ പറ, ആരാ ആ unlucky guy🙄” “Sorry, ഇത്രയൊക്കെ പറഞ്ഞത് കൊണ്ടു പറയാൻ ഉദ്ദേശമില്ല. മുക്തയ്ക്കു പോലും അറിയില്ല, അപ്പോഴാ നിനക്ക്….. നേരം ആകുമ്പോൾ ഞാൻ പറയാം “

അവൾ സ്റ്റിയറിങ്ങ് മാറ്റി വേഗത കൂട്ടി. ലൂക്ക ലവളുടെ പഴയ സ്പീഡ് കണ്ടു എന്നത്തേയും പോലെ സീറ്റ് ബെൽറ്റിട്ട് മുറുകെ പിടിച്ചിരുന്നു. “സ്വഭാവത്തിൽ ഒരു മറ്റവും വന്നിട്ടില്ല അല്ലെ “പ്രീതി പറയുന്നത് കേട്ട് അവളെ ദാഹിപ്പിച്ചോന്ന് നോക്കി നേരെ ഇരുന്നു. ലൂക്ക അവളുടെ ഫോൺ വാങ്ങി മുക്തയുടെ ഫോണിലേക്ക് അടിച്ചു. പക്ഷേ എടുക്കുന്നില്ല. “ഇവളെന്താ ഫോൺ വിളിച്ചിട്ട് എടുക്കാത്തെ “ലൂക്ക വീണ്ടും ട്രൈ ചെയ്തു. “അവളെടുക്കില്ല, ഇപ്പോഴത്തെ മാനസികാവസ്ഥ നമുക്ക് ഊഹിക്കാവുന്നതെ ഒള്ളു. നമ്മുടെ പഴയ സ്പോട്ടിൽ ഉണ്ടാവും “പ്രീതി പറഞ്ഞു കാർ അങ്ങോട്ടെടുത്തു. കാർ പാർക്കിൽ ഒരിടത്തു നിർത്തി രണ്ട് പേരും അങ്ങോട്ട് നടന്നു.

പ്രതീക്ഷിച്ച പോലെ ആ വലിയ വാക മരത്തിനു ചുവട്ടിൽ മുഖം മുട്ടിനടിയിൽ ഒളിപ്പിച്ചു ഇരിക്കുന്നുണ്ട്. ലൂക്ക അപ്പുറത്തു വന്നു അവളുടെ തോളിൽ തല ചായ്ച്ചു കിടന്നു. ആളേ മനസ്സിലായതും അവൾ തല ചെരിച്ചു അവനെ നോക്കി. “ഒരുപാട് മിസ്സ്‌ ചെയ്തുവല്ലേ “അവൻ പുഞ്ചിരിയോടെ നോക്കി. അതിന് ചുവന്നു കലങ്ങിയ കണ്ണുകളിൽ ഉണ്ടായിരുന്നു ഉത്തരം. “ഞാനും…. നിങ്ങൾ രണ്ട് പേരെയും ഓർത്തു കരയാത്ത ദിവസങ്ങൾ ഇല്ല. നീ ദീക്ഷിതിനെ വിവാഹം കഴിച്ചു എന്ന് കരുതി ജീവിക്കയായിരുന്നു ഞാൻ. അന്ന് നിന്നെ രക്ഷിക്കാൻ കഴിയാത്തതിന്റെ കുറ്റ ബോധവും പേറി”അവൻ ഓർത്തു. “നിന്റെ ഭാഗത്തു ഒരു തെറ്റും ഇല്ല ലൂക്ക,

ഞാൻ കൂടെ വരാൻ പാടില്ലായിരുന്നു, എന്റെ പ്രശ്നത്തിലേക്ക് നിന്നെ വലിചിഴക്കാൻ പാടില്ലായിരുന്നു… എല്ലാം എന്റെ തെറ്റായിരുന്നു” ഇരുവരുടെയും മിഴികൾ നിറഞ്ഞു. പ്രീതി അവരുടെ അപ്പുറത്ത് വന്നിരുന്നു. “ആദി??”അവൾ ശബ്ദം താഴ്ത്തി. “He’s fine ,”പ്രീതി അത്രയും പറഞ്ഞു നിർത്തി.അവർ തമ്മിലുള്ള പരിഭവം പരസ്പരം പറഞ്ഞു തീർക്കട്ടെ എന്നു കരുതി പ്രീതി വേറെ ഒന്നും പറഞ്ഞില്ല, അവൾ മറുത്തൊന്നും ചോദിച്ചതുമില്ല…… “ഇപ്പൊ സമാധാനമായില്ലേ. എല്ലാ പ്രശ്നങ്ങളും ഇന്നത്തോടെ തീർന്നില്ലേ… ഇനി ഒന്ന് ചിരിച്ചൂടെ ടി ” ലൂക്ക ഇരുവരെയും ചേർത്ത് പിടിച്ചു.

അറിയാതെ പോലും അവളിൽ പുഞ്ചിരി വിടർന്നു. എന്നാൽ ഫോണിലൂടെ കേട്ടത് വിശ്വസിക്കാൻ ആവാതെ തറഞ്ഞു നിൽക്കുവാണ് അവർ. ലൂക്കയുടെ തിരിച്ചു വരവ് ആ സ്ത്രീയിൽ പരിഭ്രവം നിറച്ചു. “ഇനി അതികം നീട്ടി കൊണ്ടു പോകാൻ പറ്റില്ല, എല്ലാം പെട്ടെന്ന് വേണം. അവളെ തനിച്ച് കിട്ടുന്ന ഒരവസരവും പാഴാക്കരുത്…..ഞാൻ പറഞ്ഞത് മനസ്സിലായോ??എനിക്ക് വേണം, അവളെയല്ല ആ കോടിക്കണക്കിനു സ്വത്തുക്കൾ “അവരുടെ ശബ്ദം ഉയർന്നു, വല്ലാത്തൊരു ഗംഭീര്യമുള്ള ശബ്ദം…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button