National
ജമ്മു കാശ്മീർ അതിർത്തിയിൽ കനത്ത ഷെല്ലാക്രമണവുമായി പാക്കിസ്ഥാൻ; ഉറിയിൽ യുവതി കൊല്ലപ്പെട്ടു

ജമ്മു കാശ്മീർ അതിർത്തിയിൽ ഉറിയിൽ പാക്കിസ്ഥാന്റെ ഷെല്ലാക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു. പാക് ആക്രമണത്തിൽ ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തു. ഇന്നലെ രാത്രി മുതൽ പാക്കിസ്ഥാൻ നടത്തുന്ന കനത്ത ഷെല്ലാക്രമണത്തിലാണ് യുവതി കൊല്ലപ്പെട്ടത്
ഇന്ത്യൻ സൈന്യം കനത്ത തിരിച്ചടി നൽകുന്നുണ്ട്. പാക്കിസ്ഥാന്റെ മിസൈലുകളെയും ഡ്രോണുകളെയും ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം പ്രതിരോധിച്ചു. ജമ്മു നഗരത്തിലടക്കം പാക്കിസ്ഥാൻ ഡ്രോൺ ആക്രമണം തുടരുകയാണ്. ഇന്ന് പുലർച്ചെയും ജമ്മുവിൽ ആക്രമണമുണ്ടായി
ജമ്മുവിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിർത്തിയിൽ രജൗറിയിലും കനത്ത ഷെല്ലാക്രമണം നടക്കുകയാണ്. പാക് സൈനിക പോസ്റ്റുകളിൽ നിന്നാണ് ആക്രമണം. പാക് പഞ്ചാബ് പ്രവിശ്യയിൽ നിന്നും ആക്രമണമുണ്ടായി.