Kerala
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്; പവന് ഇന്ന് 240 രൂപ വർധിച്ചു

രാജ്യാന്തരവിലയിൽ ഇടിവുണ്ടായിട്ടും സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ കനത്ത വീഴ്ചയാണ് തിരിച്ചടിയായത്. കേരളത്തിൽ പവന് ഇന്ന് 240 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 72,120 രൂപയായി
ഗ്രാമിന് 30 രൂപ വർധിച്ച് 9015 രൂപയായി. ഇന്നലെ ഔൺസിന് 3398 ഡോളറായിരുന്ന രാജ്യാന്തര വില ഒരുസമയം 3272 ഡോളറിലേക്ക് തകർന്നു. പിന്നീട് പതിയെ തിരികെ കയറി നിലവിൽ 3310 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്
രാജ്യാന്തര വില 3130 ഡോളറിലേക്ക് വരെ താഴ്‌ന്നേക്കാമെന്ന വിലയിരുത്തലുകളുണ്ട്. ഇത് സംസ്ഥാനത്തും സ്വർണവിലയിൽ ഇടിവിന് കാരണമായേക്കും. യുഎസ്-ചൈന താരിഫ് ചർച്ചയിൽ സമവായമായാൽ സ്വർണവിലയെ കൂടുതൽ താഴേക്ക് നയിക്കും