National

ത്രിതല സുരക്ഷാ പരിശോധന നിർബന്ധമാക്കി; യാത്രക്കാർ മൂന്ന് മണിക്കൂർ മുമ്പ് വിമാനത്താവളങ്ങളിൽ എത്തണം

ഇന്ത്യ-പാക് സംഘർഷം തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കി. യാത്രക്കാർക്ക് ത്രിതല സുരക്ഷാ പരിശോധനകൾ ഏർപ്പെടുത്തണമെന്ന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി നിർദേശിച്ചു. യാത്രക്കാർക്ക് ദേഹപരിശോധനയും ഐഡി കാർഡ് പരിശോധനയും നിർബന്ധമാക്കും

സുരക്ഷാ പരിശോധനകൾ കൂട്ടിയ സാഹചര്യത്തിൽ യാത്രക്കാർ മൂന്ന് മണിക്കൂർ മുമ്പ് വിമാനത്താവളങ്ങളിൽ എത്തണമെന്ന് വിമാന കമ്പനികൾ അറിയിച്ചു. നിലവിൽ പ്രവേശന സമയത്തും വിമാനത്താവളത്തിൽ കടന്നതിന് ശേഷമുള്ള സെക്യൂരിറ്റി ചെക്കിനും പുറമെ സെക്കൻഡറി ലാഡർ പോയിന്റ് ചെക്ക് കൂടിയാണ് ഏർപ്പെടുത്തിയത്

ഇതുപ്രകാരം ബോർഡിംഗ് ഗേറ്റിന് സമീപം ഒരിക്കൽ കൂടി സുരക്ഷാ പരിശോധന നടത്തും. യാത്രക്കാരെയും അവരുടെ കയ്യിലുള്ള കാബിൻ ബാഗും അടക്കം ഹാൻഡ് ആൻഡ് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് വിശദമായി പരിശോധിക്കും. ഇതിന് ശേഷമേ വിമാനത്തിൽ പ്രവേശിക്കാൻ അനുവദിക്കൂ.

Related Articles

Back to top button
error: Content is protected !!