National

രാജസ്ഥാൻ അടക്കം 9 സംസ്ഥാനങ്ങളിലേക്ക് പുതിയ ഗവർണർമാർ

[ad_1]

ന്യൂഡൽഹി: രാജസ്ഥാനും പുതുച്ചേരിയും അടക്കം 9 സംസ്താനങ്ങളിലേക്ക് പുതിയ ഗവർണർമാരെ നിയമിച്ചു കൊണ്ട് രാഷ്ട്രപതിയുടെ ഉത്തരവ്. ശനിയാഴ്ച രാത്രിയാണ് ഉത്തരവിറങ്ങിയത്. രാജസ്ഥാൻ, തെലങ്കാന, സിക്കിം, ഝാർഖണ്ഡ്, ഛത്തീസ്ഗഢ്, മേഘാലയ, മഹാരാഷ്ട്ര, പഞ്ചാഹ്- ചണ്ഡീഗഡ്, അസം, പുതുച്ചേരി എന്നിവിടങ്ങളിലേക്കാണ് പുതിയ ഗവർണർമാർ എത്തുന്നത്.

സിക്കിം ഗവർണറായിരുന്ന ലക്ഷ്മൺ പ്രസാദ് ആചാര്യയാണ് അസമിലേക്ക് എത്തുന്നത്. അസമിനു പുറമേ മണിപ്പൂരിന്‍റെ ഗവർണർ ചുമതലയും ആചാര്യക്കാണ്. 2023 ഫെബ്രുവരി മുതൽ ഇതുവരെയും അനസൂയ യുക്യെ ആയിരുന്നു മണിപ്പൂർ ഗവർണർ.

ബിജെപി നേതാവ് പ്രകാശ് മാഥുർ സിക്കിമിലെ ഗവർണറാകും. ഝാർഖണ്ഡ് ഗവർണർ ആയിരുന്ന സി.പി. രാധാകൃഷ്ണൻ മഹാരാഷ്ട്രയിലെ ഗവർണർ ആകും.

മുൻ തൊഴിൽ മന്ത്രി സന്തോഷ് കുമാർ ഗാങ്‌വാറാണ് പുതിയ ഝാർഖണ്ഡ് ഗവർണർ. തൃപുരയിലെ മുൻ മുഖ്യമന്ത്രി ജിഷ്ണു ദേവ് വർമ തെലങ്കാന ഗവർണർ സ്ഥാനം അലങ്കരിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനും മുൻ ഐഎഎസ് ഓഫിസറുമായ കെ. കൈലാസനാഥൻ പുതുച്ചേരിയിലെ ലഫ്റ്റനന്‍റ് ഗവർണർ ആകും. മുതിർന്ന ബിജെപി നേതാവ് ഹരിഭാവു കിസൻ റാവു ബാഗ്ഡേ മഹാരാഷ്ട്രയിലും മുൻ എംപി രമേൻ ഡേക ഛത്തിസ്ഗഢിലെയും സി.എച്ച്. വിജയശങ്കർ മേഘാലയയിലെയും ഗവർണർമാരാകും.



[ad_2]

Related Articles

Back to top button