World

ബുന്യാൻ-ഉൽ-മർസൂസ്; ഇന്ത്യക്കെതിരായ ആക്രമണത്തിന് പാക്കിസ്ഥാൻ പേരിട്ടു

ഇന്ത്യയിലേയ്ക്ക് ഡ്രോണുകളും മിസൈലുകളും അയച്ചുള്ള ആക്രമണത്തിന് പാക്കിസ്ഥാൻ ഓപറേഷൻ ബുന്യാൻ-ഉൽ-മർസൂസ് എന്നാണ് പേര് നൽകിയിരിക്കുന്നതെന്ന് പാക്കിസ്ഥാൻ മാധ്യമങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാക്കിസ്ഥാൻ ഓപറേഷൻ ബുന്യാൻ-ഉൽ-മർസൂസ് ആരംഭിച്ചിരിക്കുന്നു’ എന്ന് റേഡിയോ പാക്കിസ്ഥാൻ റിപ്പോർട്ട് ചെയ്തു എന്നാണ് ഇൻഡ്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.

ശനിയാഴ്ച പുലർച്ചെ പാക്കിസ്ഥാൻ ഇന്ത്യയിലേക്ക് ഡ്രോണുകളും മിസൈലുകളും തൊടുത്ത് വിട്ടിരുന്നു. ഫത്താ-1 മിസൈലുകളും ആക്രമണത്തിനായി പാക്കിസ്ഥാൻ ഉപയോഗിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ ഇന്ത്യൻ സൈനിക വൃത്തങ്ങൾ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പാക്കിസ്ഥാന്റെ മിസൈൽ ശേഖരത്തിലെ പ്രധാനപ്പെട്ട ബാലിസ്റ്റിക് മിസൈലുകളിൽ ഒന്നാണ് ഫത്താ-1. എന്നാൽ ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനത്തെ മറികടക്കാൻ ഫത്താ-1ന് സാധിച്ചില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇന്ത്യയ്‌ക്കെതിരായ ആക്രമണത്തിന് പാക്കിസ്ഥാൻ നൽകിയിരിക്കുന്ന ഓപ്പറേഷൻ ‘ബുന്യാൻ-ഉൽ-മർസൂസ്’ അല്ലെങ്കിൽ ബുന്യാൻ-അൽ-മർസൂസ് എന്നതിന്റെ അർത്ഥം ഈയത്തിന്റെ ഉറച്ച മതിൽ എന്നാണ്. ഖുർആനിലെ ഒരു വാക്യമാണ് ‘ബുന്യാൻ-ഉൽ-മർസൂസ്’എന്നാണ് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്. ‘ബുന്യാൻ മർസൂസ് എന്നത് ഒരു അറബി പദമാണ് എന്നാണ് അൽ ജസീറ പറയുന്നത്.

 

 

Related Articles

Back to top button
error: Content is protected !!