Kerala

കാലവർഷം മെയ് 27 ന് കേരളത്തിലെത്താൻ സാധ്യത

കാലവർഷം മെയ് 27 ന് കേരളത്തിലെത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാലവർഷം 4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ആവാനുള്ള സാധ്യതയും കണക്കാക്കുന്നുണ്ടെന്നും അറിയിപ്പിൽ പറയുന്നു. സംസ്ഥാനത്ത് കനത്ത ചൂട് കൂടി നിൽക്കുന്ന സാഹചര്യത്തിൽ കാലവർഷം നേരത്തെ എത്തിയാൽ അത് വലിയ ആശ്വാസമായിരിക്കും. സാധാരണ കേരളത്തിൽ ജൂണിലാണ് കാലവർഷം എത്തുക. ഇത്തവണ നേരത്തെ എത്തുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

അതേസമയം, സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ കേന്ദ്രം. 11 ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പ് നൽകി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.

ഇന്നും നാളെയും തൃശൂർ ജില്ലയിൽ താപനില 38 സെൽഷ്യസ് വരെയും കോട്ടയം, കൊല്ലം, പാലക്കാട് ജില്ലകളിൽ 37 സെൽഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 36 സെൽഷ്യസ് രെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിപ്പ് നൽകുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്നും നാളെയും (10/05/2025 & 11/05/2025) ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട് എന്നും അറിയിച്ചു.

Related Articles

Back to top button
error: Content is protected !!