Kerala

പാർട്ടിയിലെ രഹസ്യങ്ങൾ ചോരുന്നു’; കർശന നടപടിക്ക് ഒരുങ്ങി ഹൈക്കമാൻഡ്

[ad_1]

തിരുവനന്തപുരം: മിഷൻ 2025 മായി ബന്ധപ്പെട്ട തർക്കത്തിൽ കർശന നടപടിയുമായി ഹൈക്കമാൻഡ്. പാർട്ടി നടപടികൾ മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് നടപടി. സംഭവത്തിൽ അന്വേഷണ നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കെപിസിസിക്ക് നിർദേശം നൽകി.

കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് കെപിസിസിക്ക് കത്തയച്ചത്. വ്യക്തികളെ കുറിച്ചുള്ള വിവരങ്ങൾ നൽകാനാണ് നിർദേശം. തുടർ നടപടികൾ എഐസിസി സ്വീകരിക്കും. പാർട്ടിക്ക് പ്രതിസന്ധി ഉണ്ടാക്കുന്ന രീതിയിലും നേതാക്കൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കുന്ന തരത്തിലും നിരന്തരമായി വാർത്തകൾ മാധ്യമങ്ങളിലൂടെ വരുന്ന പശ്ചാത്തലത്തിലാണ് നടപടി.

സംസ്ഥാനത്ത് അടുത്തിടെയായി പാർട്ടിക്ക് ദോഷം ചെയ്യുന്ന വാർത്തകൾ മാധ്യമങ്ങളിലുടെ പുറത്തു വരുന്നുണ്ട്. പാർട്ടിക്ക് അകത്തുള്ള രഹസ്യമായ ചർ‌ച്ചകൾ പോലും മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുക്കുന്നു. ഇത് ആരാണെന്ന് കണ്ടെത്തേണ്ടതുണ്ട്. ഉടൻ തന്നെ വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കത്തിൽ പറയുന്നത്.

കഴിഞ്ഞ ദിവസം ഓൺലൈനായി ചേർന്ന കെപിസിസി യോഗത്തിൽ സതീശനെതിരേ വിമർശനം ഉയർന്നിരുന്നു. ഇത് ഉടൻ തന്നെ മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തിരുന്നു. ഇതിൽ പ്രതിപക്ഷ നേതാവിന് അതൃപ്തിയുണ്ടായിരുന്നു. കെപിസിസിയുടെയും ഡിസിസിയുടെയും ഔദ്യോ​ഗിക പരിപാടികളിൽ പങ്കെടുക്കില്ലെന്ന നിലപാടിലേക്ക് പ്രതിപക്ഷ നേതാവ്. നിസഹകരണം അവസാനിപ്പിക്കണമെങ്കിൽ വാർത്തചോർത്തി നൽകുന്നത് ആരെന്ന് കണ്ടെത്തണമെന്ന് പ്രതിപക്ഷ നേതാവ് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഹൈക്കമാൻഡ് ഇടപെടൽ.



[ad_2]

Related Articles

Back to top button
error: Content is protected !!