നിനക്കായ്: ഭാഗം 46 || അവസാനിച്ചു
[ad_1]
രചന: നിലാവ്
നാലു വർഷങ്ങൾക്ക് ശേഷം….
ലക്ഷ് ബെഡ്റൂമിലെ ബാൽക്കണിയിൽ സ്വിങ് ചെയറിൽ ഇരുന്നു ഫോണിൽ സംസാരിക്കുകയായിരുന്നു… അന്നേരമാണ് കുഞ്ഞിപ്പല്ലു കാട്ടി കുലുങ്ങി ചിരിച്ചുകൊണ്ട് ജാനികുട്ടി എന്ന ജാനിക ലക്ഷ് പപ്പേടെ മടിയിൽ വന്നിരിക്കുന്നത്… ജാനിക്കുട്ടിയെ വട്ടം ചുറ്റിപിടിച്ചു ലക്ഷ് പെട്ടെന്ന് സംസാരം അവസാനിപ്പിച്ചു…..
ജാനിക്കുട്ടിയുടെ കുഞ്ഞിക്കവിളിൽ ചുണ്ട് ചേർത്തുകൊണ്ട് ലക്ഷ് ചോദിച്ചു
എന്താ എന്റെ ജാനിക്കുട്ടിക്ക് ഒരു കള്ള ലക്ഷണം…
അത്കേട്ട ജാനി അവനെ നോക്കി നന്നായിട്ട് ചിരിച്ചതും ഇരുകവിളിലും നുണക്കുഴികൾ തെളിഞ്ഞു വന്നു… ഒരു നിമിഷം ലക്ഷ് അത് കണ്ണെടുക്കാതെ നോക്കി നിന്നുപ്പോയ്…. ലക്ഷ്ന്റെ രാജകുമാരിക്ക് അവനെപോലെ തന്നെ മനോഹരമായ പൂച്ചക്കണ്ണുകളാണുള്ളത്….
അപ്പൊ എന്തോ ഒന്ന് ഉണ്ടല്ലോ … അമ്മയെ പേടിച്ചു ഓടി വന്നതാ…ഇന്നെന്താ ജാനികുട്ടി പൊട്ടിച്ചത്…
ലക്ഷ് അത് പറഞ്ഞു തീരുന്നതിനു മുൻപേ ചവിട്ടുത്തുള്ളിക്കൊണ്ട് ശിവാനി വന്നതും ജാനി ലക്ഷിന്റെ കഴുത്തിനു ചുറ്റി പിടിച്ചു തോളിൽ മുഖംപൂഴ്ത്തി കിടന്നു..
ഡീ….ഇങ്ങോട്ട് നോക്ക്..ശിവാനി കയ്യിൽ ചട്ടുകം പിടിച്ചുകൊണ്ട് പറഞ്ഞതും ലക്ഷ് കുഞ്ഞിനെ ഇറുകെ പുണർന്നു…
കണ്ണേട്ടാ അവളെ താഴെ ഇറക്കിക്കേ..അവൾക്ക് നല്ല അടിയുടെ കുറവുണ്ട്….
നിനക്കും….
എന്താ പറഞ്ഞത്..ശിവാനി ലക്ഷ്ന്റെ പറച്ചിൽ ഇഷ്ടപെടാത്തമട്ടിൽ ചോദിച്ചു..
ഈ ഇടെയായി നിനക്കും അടിയുടെ കുറവുണ്ടെന്ന് എനിക്ക് തോന്നാത്തിരുന്നിട്ടില്ല… എന്ന് പറഞ്ഞതാ..
എന്ന് വെച്ചാൽ…
എന്ന് വെച്ചാൽ കുന്തം… നിനക്കിത് എന്തിന്റെ കേടാ എന്റെ ശിവാനി … എന്തിനാ കുഞ്ഞിനോട് ഇങ്ങനെ ദേഷ്യം കാണിക്കുന്നത്… കുഞ്ഞുങ്ങൾ അയാൾ ഇത്തിരി കുസൃതി ഒക്കെയും കാട്ടി എന്ന് വരാം.. എന്നുവെച്ചു ഇതുപോലെ പടിക്കുകയാണോ വേണ്ടത്..
ഓ.. ഇപ്പോ കുറ്റം എനിക്കായോ…. നിങ്ങളാ ഇവളെ ഇങ്ങനെ വഷളാക്കുന്നത്…എന്നും പറഞ്ഞു കയ്യിലിരിക്കുന്ന ചട്ടുകം അവന്റെ കാലിലേക്ക് വലിച്ചെറിഞ്ഞു ഒരൊറ്റ പോക്കായിരുന്നു…
ഓൺ ദി സ്പോട് ലക്ഷ് വിദഗ്ധമായി ഒഴിഞ്ഞുമാറിയത് കൊണ്ട് കാര്യമായ പരിക്കുകൾ ഒന്നും പറ്റാതെ രക്ഷപെട്ടു എന്ന് പറയാം…
ജാനി മോളെ…ഇനി എഴുന്നേറ്റോ.. പോരാളി പോയി… അല്ല ജാനിക്കുട്ടിയെ അമ്മ കലിപ്പ് മോഡിലാണല്ലോ.. ശരിക്കും എന്താ സംഭവിച്ചത്…. ലക്ഷ് കുഞ്ഞി കൊലുസ്ണിഞ്ഞ കുഞ്ഞിക്കാലിൽ ഇക്കിളികൂട്ടികൊണ്ട് ചോദിച്ചു…
അതോടെ കുലുങ്ങി ചിരിച്ചുകൊണ്ട് പപ്പേടെ കവിളിൽ പല്ലുകളാഴ്ത്തിയതും
ലക്ഷ് അവളെ പിടിച്ചു മടിയിൽ ഇരുത്തികൊണ്ട് പറഞ്ഞു നീ അമ്മേടെ മോള് തന്നെ…
ഇനി പറ എന്താ കാര്യം..
പപ്പായീ.. നേരത്തെ ഞാൻ അമ്മയോട് കാർട്ടൂൺ കാണാൻ ഫോൺ ചോദിച്ചപ്പോൾ അമ്മ തന്നില്ല..അതിന്റെ ദേഷ്യത്തിൽ ഞാൻ അമ്മയുടെ ഫോൺ എടുത്ത് വെള്ളത്തിൽ ഇട്ടു….
വെരി ഗുഡ്…. ഇതെന്റെ കയ്യിൽ ഒതുങ്ങും എന്ന് തോന്നുന്നില്ല.. മോള് വാ നമുക്ക് ഓരോ ഉമ്മ കൊടുത്ത് അമ്മയെ സെറ്റാക്കിയാക്കിയേക്കാം… ലക്ഷ് അതും പറഞ്ഞു മുറിയിലേക്ക് നടന്നു..
മുറിയിലെത്തിയ ലക്ഷ് കാണുന്നത് തലയണയിൽ മുഖം പൂഴ്ത്തി കിടക്കുന്ന ശിവാനിയെയാണ്…ജാനിയെ ബെഡിൽ ഇരുത്തി ലക്ഷ് ശിവാനിയോട് പറ്റിച്ചേർന്നു കിടന്നു… അവളുടെ മുടി വകഞ്ഞു മാറ്റി പിൻ കഴുത്തിലും തോളിലും ചുണ്ട് ചേർത്തുകൊണ്ട് കാതോരം ആർദ്രമായി പറഞ്ഞു സോറി..
നമുക്ക് പുതിയ ഫോൺ വാങ്ങിക്കാം…. അതൊരു പഴയ ഫോണല്ലേ ശിവാനി…ഇത്രയും ചെറിയ കാര്യത്തിനാണോ താനിങ്ങനെ ദേഷ്യപ്പെടുന്നത്.. അവൾ കുഞ്ഞല്ലേ…ദേ അവൾ ആകെ പേടിച്ചിരിക്കുവാ.. അത് കേട്ടതും ശിവാനി മുഖമുയർത്തി നോക്കി.. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..
നിങ്ങൾക്ക് അതൊരു പഴയ ഫോണായിരിക്കാം.. പക്ഷെ എനിക്ക് അങ്ങനെയല്ലേ.. അതെന്റെ ജീവനാണ്..അതിൽ എന്റെ അച്ഛന്റെയും അമ്മയുടെയും ചേച്ചിയുടെയും ഒരുപാട് ഓർമ്മകൾ ഉണ്ടായിരുന്നു… ഇനി അതൊക്കെ എങ്ങനെയാ കിട്ടുക… ആ വിഷമത്തിൽ ഞാൻ ദേഷ്യപ്പെട്ടുപോയതാ….
പോട്ടെ.. ഞാനത് എങ്ങനേലും ശരിയാക്കി തന്നേക്കാം തല്കാലം എന്റെ കുഞ്ഞിന് മാപ് കൊടുത്തേക്ക് ശിവാനി … ജാനികുട്ടി അമ്മയോട് സോറി പറ എന്നും പറഞ്ഞു അവളെ അരികിൽ ചേർത്തു പിടിച്ചു..
ജാനി അമ്മയോട് സോറി പറഞ്ഞു….
ശിവാനി കുഞ്ഞിനെ മാറോട് ചേർത്തുപിടിച്ചു…ഇനി ജാനിക്കുട്ടി അമ്മയ്ക്ക് ഒരുമ്മ കൊടുത്തേക്ക് ലക്ഷ് അത് പറഞ്ഞതും ശിവാനി അവളുടെ ചുംബനത്തിനായി മുഖം നീട്ടി കാത്തിരുന്നു..ജാനി എഴുന്നേറ്റു നിന്നു അമ്മയുടെ കവിളിൽ കുഞ് കടിച്ചതും
ശിവാനി ചുണ്ട് കൂർപ്പിച്ചു അവളെ നോക്കി..
അത് കണ്ടു ലക്ഷ് പറഞ്ഞു ഇവളെ വായറ്റിലിട്ട് നീ എനിക്ക് എന്തോരം കടി തന്നതാ…. പിന്നെ എങ്ങനെയാ നിന്റെ ആ സ്വഭാവം കിട്ടാതിരിക്കുക….ലക്ഷ് ശിവാനിയെ കളിയാക്കി..
ഇനി മോള് ദേ അവിടെ പോയി ഇരുന്നു കളിച്ചോ… ലക്ഷ് ജാനിയോട് അവളുടെ ടോയ്സ് ചൂണ്ടികാട്ടിക്കൊണ്ട് പറഞ്ഞു അത് പറഞ്ഞു അത് കേട്ടതും അവൾ പോയി കളിക്കാൻ തുടങ്ങി…
ലക്ഷിന്റെ നോട്ടവും വരവും കണ്ടു ശിവാനിക്ക് അത്ര പന്തിയായി തോന്നിയില്ല.. എങ്ങനേലും ഇവിടുന്ന് രക്ഷപെട്ടു പോയേക്കാം എന്നും കരുതി എഴുന്നേൽക്കാൻ നേരാണ് അവൻ അവളുടെ ഇരു കയ്യും അവന്റെ കയ്യോടു ചേർത്തു വെച്ച് അവളുടെ മേലെ അമരുന്നത്..അവന്റെ മുഖം താഴ്ന്നു വരുന്നതിനു അനുസരിച്ചു അവളുടെ ഹൃദയമിടിപ്പേറി വന്നു… ആ വരവ് തന്റെ അധരങ്ങൾ ലക്ഷ്യം വെച്ചാണെന്ന് മനസിലായതും അവന്റെ അധരങ്ങൾ തന്റെ അധരവുമായി കൊരുക്കാൻ നേരം അവൾ മുഖം തിരിച്ചു കളഞ്ഞു.. അന്നേരം അവന്റെ അധരങ്ങൾ ചെന്ന് പതിഞ്ഞത് അവളുടെ കഴുത്തിലും,….
അവിടുന്ന് അങ്ങോട്ട് അവന്റെ അധരങ്ങൾ കഴുത്തിൽ ആകമാനം ഇഴഞ്ഞു നടന്നു..അവളുടെ കഴുത്തിൽ തെളിഞ്ഞു കാണുന്ന നീല ഞരമ്പിലേക്ക് അവൻ പതിയെ പല്ലുകൾ ആഴ്ത്തിയതും അവൾ എരിവലിച്ചു..
സ്സ്..കണ്ണേ.. കണ്ണേട്ടാ എന്താ ഇത്.. വിട്..
പെട്ടെന്നാണ് തന്റെ പുറത്തേക്ക് എന്തോ വച്ച് ഇടിച്ചത് പോലെ ലക്ഷിന് ഫീൽ ചെയ്യുന്നത്… അവളിൽ നിന്നും അടർന്നു മാറി തല ഉയർത്തി നോക്കിയപ്പോഴാണ് പ്ലാസ്റ്റിക് ബാറ്റും പിടിച്ചു നിൽക്കുന്ന ജാനിയെ കാണുന്നത്…
ജാനിക്കുട്ടിയെ… നീ പപ്പയെ അടിച്ചോ..
മ്മ് അടിച്ചു.. പപ്പ എന്തിനാ അമ്മയെ കൊല്ലാൻ നോക്കിയത്…
അത് കേട്ടതും ലക്ഷും ശിവാനിയും മുഖത്തോട് മുഖം നോക്കി..
കണക്കായിപ്പോയി… കുഞ്ഞിന് മുന്നിൽ നിന്നു റൊമാൻസ് കളിക്കുമ്പോൾ ഇതല്ല ഇതിനപ്പുറവും പ്രതീക്ഷിക്കാം എന്നും പറഞ്ഞു അവനെ തള്ളിമാറ്റി മുറിവിട്ടിറങ്ങാൻ നേരമാണ് ലക്ഷ് പറയുന്നത് നാളെ രാവിലെ തറവാട്ടിലേക്ക് പോവാൻ ഒരുങ്ങിക്കോളാൻ..
അത് കേട്ട ശിവാനി വിശ്വാസം വരാതെ അവനെ നോക്കി…
ശരിക്കും പറഞ്ഞതാ.. ഞാൻ തീരുമാനം മാറ്റി… നേരത്തെ അമ്മാവൻ വിളിച്ചിരുന്നു.. നമ്മൾ അവന്തികയുടെ കല്യാണത്തിന് വരുന്നില്ല എന്ന് ഉറപ്പിച്ചു പറഞ്ഞപ്പോൾ മുതൽ മുത്തശ്ശി ടെൻഷനിൽ ആയിരുന്നുത്രെ… ഇന്നലെ മുത്തശ്ശിക്ക് ചെറിയൊരു നെഞ്ച് വേദന കൂടി വന്നുവെന്ന്…. ഇനിയും ടെൻഷൻ വരാതെ നോക്കണം എന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞിരുന്നുവെന്ന്… ഇത്തവണ നമ്മൾ എല്ലാം മറന്നു അങ്ങോട്ട് ചെന്നില്ലേൽ മുത്തശ്ശിയുടെ അസുഖം കൂടുകയേ ഉള്ളുവെന്നും പറഞ്ഞപ്പോൾ ഞാൻ കരുതി ഒരിക്കൽ കൂടി ക്ഷമിച്ചേക്കാമെന്ന്…ലക്ഷ് പറഞ്ഞു നിർത്തി..
അപ്പോ മാളുവും ഗൗതം ചേട്ടനും കൂടി വരുമായിരിക്കും അല്ലെ..
പിന്നല്ലാതെ ഞാൻ പോവുന്നെങ്കിൽ മാത്രമേ അവനും പോവുകയുള്ളു എന്നും പറഞ്ഞു നില്കുവായിരുന്നല്ലോ… ഇനിയിപ്പോ ഒരുമിച്ചു നാളെ പോവാം..
അത് കേട്ടതും ശിവാനി ചുണ്ടിൽ ഒളിപ്പിച്ച ചിരിയാലെ മുറിവിട്ടിറങ്ങി..
ലക്ഷും ശിവാനിയും ജാനിയും ഗൗതമും മാളുവും അവരുടെ മകൾ ദേവൂട്ടിയും
തറവാട്ടിലേക്ക് യാത്ര തിരിച്ചു.. യാത്രയിൽ ഉടനീളം രണ്ടു കപ്പിൾസും കുഞ്ഞുങ്ങളുമായി ഒരു പ്രത്യേക വൈബ് ആയിരുന്നു…അവരുടെ വണ്ടി തറവാട്ടു മുറ്റത്തെത്തിയതും ദേവൂട്ടിയുടെ കയ്യിൽ ഉണ്ടായിരുന്ന ഫോണിൽ നിന്നും മാളുവിന്റെ ശബ്ദം കേട്ടിട്ടാണ് ഗൗതം അത് വാങ്ങിച്ചു ശബ്ദം കൂട്ടി വീഡിയോ പ്ലേ ചെയ്യുന്നത്….
സംഭവം മാളു ഫോണിൽ സംസാരിക്കുന്നത് ദേവൂട്ടി ഫോണിൽ പകർത്തിയതാണ്.. കുട്ടി കളിക്കുന്ന ടൈമിൽ അറിയാതെ പകർത്തിയതാണ്…
എല്ലാവരുടെയും ശ്രദ്ധ വീഡിയോയിയ്ക്ക് നീണ്ടു….
എന്റെ ഏട്ടത്തി നമുക്ക് കല്യാണത്തിന് തറവാട്ടിലേക്ക് പോവണം എന്നുണ്ടെങ്കിൽ ഈ ഒരു ഡ്രാമ കളിച്ചേ പറ്റു..ഇങ്ങനെ പേടിച്ചാൽ എങ്ങനെയാ അച്ചുവേട്ടൻ അറിയാൻ ഒന്നും പോണില്ല അവന്തികയുടെ കല്യാണമാ… എനിക്ക് എന്തായാലും പോവണം അച്ചുവേട്ടൻ പോയില്ലേൽ മൂപ്പരും പോവില്ല… രണ്ടെപേരും അമ്മാതിരി ഫ്രണ്ട്ഷിപ് ആണല്ലോ.. അച്ചുവേട്ടൻ എന്റെ ചേട്ടൻ ആയിപ്പോയില്ലേ ഇല്ലേൽ രണ്ടിന്റെയും ഫ്രണ്ട്ഷിപ്പ് ഞാൻ എന്നെ ഞാൻ രണ്ടായി കീറി മുറിച്ചു കയ്യിൽ കൊടുത്തേനെ…തത്കാലം നമുക്ക് മുത്തശിയെ വെച്ച് കളിക്കാം.. മുത്തശ്ശിക്ക് നെഞ്ച് വേദന ആണെന്നും ടെൻഷൻ വരാൻ പാടില്ല എന്നൊക്കെ നമുക്ക് വല്യമ്മാവനെ വെച്ച് പറയിപ്പിക്കാന്നെ… പിന്നെ ഒരു കാര്യം വല്യമ്മാവൻ ഉറപ്പ് തന്നിട്ടുണ്ട് നമ്മുടെ സരോജിനി തള്ള ഇത്തവണ വരില്ലെന്ന്.. ആ ധൈര്യത്തിലാ ഞാനും പോവുന്നത്.. അപ്പോ എല്ലാം പറഞ്ഞപോലെ..നമ്മൾ ഒന്നും കണ്ടിട്ടും ഇല്ല കേട്ടിട്ടും ഇല്ല അറിഞ്ഞിട്ടും ഇല്ല… തിരിച്ചും മറിച്ചും മറിച്ചും തിരിച്ചും ചോദിച്ചാലും ഇതേ പറയാൻ പാടുള്ളു നമ്മൾ ഇന്നേ ദിവസം പാരറേപ്പള്ളി ധ്യാനത്തിൽ ആയിരുന്നു…. ഓക്കേ… ഇനിയിപ്പോ അറിഞ്ഞാൽ തന്നെ അച്ചവേട്ടന് ഏട്ടത്തി രണ്ടു ഉമ്മ കൊടുത്താൽ തീരുന്ന പ്രശ്നമേ ഉള്ളു… വെക്കുവാണേ ബൈ..
വീഡിയോ കഴിഞ്ഞതും ശിവാനി ദയനീയമായി മാളുവിനെ നോക്കി… നമ്മൾ തീർന്നെടി എന്നപോലെ ആയിരിന്നു ആ നോട്ടം…
ഗൗതമിന്റെ ദഹിപ്പിക്കുന്ന നോട്ടം കണ്ടു മാളു നന്നായിട്ടൊന്നു ഇളിച്ചു കാണിച്ചു..
ഏട്ടത്തി പേടിക്കേണ്ട സ്ഥലം പെട്ടെന്ന് രക്ഷപെട്ടോ രണ്ട് ദിവസത്തിൽ മുന്നിൽ ചെന്നു ചാടാതിരുന്നാൽ മതി എന്നും പറഞ്ഞു മാളു ഡോറും തുറന്നു ഒരൊറ്റ ഓട്ടമായിരുന്നു..പിന്നാലെ അവളെ പിടിക്കാൻ ഗൗതമും… ശിവാനി ലക്ഷ്നെ പറ്റിപോയി എന്നപോലെ നോക്കി… എന്നിട്ട് മെല്ലെ ചാടിയിറങ്ങാൻ നേരമാണ്
അവളുടെ കയ്യിൽ ലക്ഷ്ന്റെ പിടി വീഴുന്നത്..
ജാനിയെയും ദേവൂനെയും നോക്കികൊണ്ട് ലക്ഷ് പറഞ്ഞു മക്കൾ ഇറങ്ങിക്കോട്ട ഞങ്ങൾ ഇപ്പൊ വരാവേ… അത് കേട്ടതും അവര് വണ്ടിയിൽ നിന്നും ഇറങ്ങി..
കുട്ടികൾ ഇറങ്ങിയതും ലക്ഷ് ശിവാനിയെ വലിച്ചു നെഞ്ചിലേക്കിട്ടുകൊണ്ട് പറഞ്ഞു നിനക്കറിയാല്ലോ ശിവാനി കള്ളത്തങ്ങൾ ചെയ്യുന്നതും പറയുന്നതും എനിക്ക് ഇഷ്ടമില്ല എന്ന്.. അത്കൊണ്ട് ഈ തെറ്റിനുള്ള ശിക്ഷ വേണ്ടേ ശിവാനി കുട്ടിക്ക്…
വേണ്ട…ശിവാനി തലയനക്കി..
വേണം.. അതും പറഞ്ഞു അവളുടെ കഴുത്തിൽ നിന്നും വസ്ത്രം അല്പം താഴ്ത്തി ആരും കാണാത്ത രീതിയിൽ അവിടം അവന്റെ പല്ലുകൾ ആഴ്ത്തിയതും ശിവാനി വേദനകൊണ്ട് അവന്റെ മുടിയിൽ കൊരുത്തു വലിച്ചു…
ഇത് കുഞ് ശിക്ഷയാണ്.. വല്യ ശിക്ഷ ഇനി വരാൻ പോവുന്നതേ ഉള്ളു… രാത്രി മോളെ അമ്മയുടെ കൂടെ കിടത്തിയാൽ മതി… എന്നിട്ട് എല്ലാരും ഉറങ്ങി കഴിഞ്ഞാൽ ആ കുളപ്പടവിലേക്ക് വരണം.. നമ്മുടെ പ്രണയത്തിന്റെ മൂന്നാം ഘട്ടം ആരംഭിക്കുകയാണ്… ലവ് ഇൻ മേലെടത്തു തറവാട് സീരീസ്,3….
ഇവിടെ നിന്നാണ് നമ്മുടെ പ്രണയം കൂടുതൽ ശക്തമായത്.. ഇവിടെ നിന്നാണ് നമ്മൾ എല്ലാ അർത്ഥത്തിലും ഒന്നായത്.. ഇവിടെ നിന്നാണ് നമ്മുടെ മോള് നിന്റെ വയറ്റിൽ വളരാൻ തുടങ്ങിയത്.. അങ്ങനെ ഒരുപാട് ഓർമ്മകൾ കൊണ്ട് എനിക്കെന്നും ഇവിടം സ്പെഷ്യൽ ആണ്… ഇതിപ്പോ നീയായിട്ട് എന്നെ വീണ്ടും ഇവിടെ എത്തിച്ചതാണ്..അത്കൊണ്ട് എന്നിലെ വന്യമായ പ്രണയം നീ ഏറ്റുവാങ്ങാൻ നീ തയ്യാറായിക്കോ ശിവാനി…. ഇവിടുന്ന് തിരിച്ചുപോവുമ്പോൾ എനിക്ക് എന്നെന്നും ഓർത്തിരിക്കാൻ സ്പെഷ്യൽ ആയിട്ട് എന്തെങ്കിലും കിട്ടുകയും വേണം… എന്നും പറഞ്ഞു അവൻ കടിച്ചിടത്തു ചുണ്ട് ചേർത്തു അവളുടെ കവിളിൽ കൂടി ചുംബിച്ചു കൊണ്ട് വണ്ടിയിൽ നിന്നും ഇറങ്ങി…
അതേ എന്നെന്നും ഓർത്തിരിക്കാൻ എന്തെങ്കിലും വേണം എന്ന് പറഞ്ഞില്ലേ.
അതെന്താണെന്ന് ഒന്ന് വ്യക്തമാക്കി തരുമോ…??
അത് നിനക്ക് വഴിയേ മനസ്സിലായിക്കോളും ശിവാനി…നീയാദ്യം ആ ഡ്രെസ്സൊക്കെ നേരെയാക്കി ഇറങ്ങാൻ നോക്ക് ഇല്ലെങ്കിലേ ഞാൻ ഒന്നുകൂടി കടിചെന്നു വരാം.. അന്നേരം അവളുടെ മുഖം ചുവന്നു തുടുത്തിരുന്നു…… നാണം കലർന്നൊരു പുഞ്ചിരി ലക്ഷിന് സമ്മാനിച്ചു തന്റെ വലതു കരം അവനു നേരെ നീട്ടിയതും ലക്ഷ് ശിവാനിയെയും ചേർത്തു പിടിച്ചു അകത്തേക്ക് നടന്നു….
അവസാനിച്ചു….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]