റഷ്യയുമായി വെടിനിർത്തൽ ചർച്ചക്ക് തയ്യാർ; പുടിനുമായി കൂടിക്കാഴ്ച നടത്താം: സെലൻസ്‌കി

റഷ്യയുമായി വെടിനിർത്തൽ ചർച്ചകൾക്ക് തയ്യാറെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി. ഇസ്താംബൂളിൽ വെച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി കൂടിക്കാഴ്ചക്ക് തയ്യാറാണെന്ന് സെലൻസ്‌കി അറിയിച്ചു. അടിയന്തര ചർച്ചകളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സെലൻസ്‌കിയോട് നിർദേശിച്ചിരുന്നു
അതേസമയം സമാധാന ചർച്ചക്ക് മുമ്പ് റഷ്യ തിങ്കളാഴ്ച മുതൽ വെടിനിർത്തൽ നടപ്പാക്കണമെന്ന് സെലൻസ്‌കി ആവശ്യപ്പെട്ടു. യുദ്ധം അവമാനിപ്പിക്കാൻ യുക്രൈനുമായി നേരിട്ട് ചർച്ചക്ക് തയ്യാറാണെന്ന് പുടിനും വ്യക്തമാക്കിയിരുന്നു. ഞായറാഴ്ചയാണ് പുടിൻ ഇക്കാര്യം വ്യക്തമാക്കിയത്.
30 ദിവസത്തെ വെടിനിർത്തൽ നടപ്പാക്കിയില്ലെങ്കിൽ റഷ്യക്കെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തുമെന്ന് ഫ്രാൻസ്, ജർമനി, ബ്രിട്ടൻ, പോളണ്ട് തുടങ്ങിയ രാജ്യങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു. റഷ്യയുടെ തീരുമാനം ശുഭ സൂചനയാണെന്ന് ജർമനി പ്രതികരിച്ചു.