National
സംഘർഷം വഴിമാറി; അടച്ചിട്ട 32 വിമാനത്താവളങ്ങളും തുറക്കാൻ എയർപോർട്ട് അതോറിറ്റിയുടെ തീരുമാനം

ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട രാജ്യത്തെ വിമാനത്താവളങ്ങൾ തുറന്നു. അതിർത്തി സംസ്ഥാനങ്ങളിലെ 32 വിമാനങ്ങളും തുറക്കാൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ തീരുമാനമെടുത്തു. തീരുമാനം പുറത്തുവന്നതിന് തൊട്ടുപിന്നാലെ തന്നെ ചണ്ഡിഗഢ് വിമാനത്താവളം തുറന്നു
വിമാനത്താവളങ്ങൾ തുറന്ന് വാണിജ്യ വിമാന സർവീസുകൾ ഉടൻ തന്നെ ആരംഭിക്കുമെന്നാണ് അറിയിപ്പ്. മൂന്ന് ദിവസത്തിന് ശേഷമാണ് വിമാനത്താവളങ്ങൾ തുറക്കുന്നത്. നേരത്തെ മെയ് 15 വരെ വിമാനത്താവളങ്ങൾ അടച്ചിടാനായിരുന്നു തീരുമാനം
ഇന്ത്യ-പാക് വെടിനിർത്തൽ ധാരണ നിലവിൽ വരികയും അതിർത്തി ശാന്തമായതായി സൈന്യം വിലയിരുത്തിയതോടെയുമാണ് വിമാനത്താവളങ്ങൾ തുറന്നത്. അന്താരാഷ്ട്ര വിമാന സർവീസുകളടക്കം വീണ്ടും തുടങ്ങും