National

ജസ്റ്റിസ് ബി ആർ ഗവായ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബിആർ ഗവായ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ പത്ത് മണിക്ക് രാഷ്ട്രപതി ഭവനിൽ വെച്ചായിരുന്നു സത്യപ്രതിജ്ഞ. രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.

ജസ്റ്റിസ് കെജി ബാലകൃഷ്ണന് ശേഷം ദളിത് വിഭാഗത്തിൽ നിന്ന് ചീഫ് ജസ്റ്റിസ് ആകുന്ന രണ്ടാമത്തെ വ്യക്തിയാണ് ജസ്റ്റിസ് ബിആർ ഗവായ്. ഇന്ത്യയുടെ 52ാമത് ചീഫ് ജസ്റ്റിസ് ആണ് അദ്ദേഹം. കേരളാ മുൻ ഗവർണർ ആർ എസ് ഗവായിയുടെ മകനാണ്.

ഇലക്ടറൽ ബോണ്ട്, ബുൾഡോസർ രാജിനെതിരായ വിധി എന്നിവയിലടക്കം സുപ്രധാന വിധി പ്രസ്താവങ്ങളിലൂടെ ശ്രദ്ധേയനായ ന്യായാധിപനാണ്. നവംബർ 23 വരെയാണ് അദ്ദേഹത്തിന്റെ കാലാവധി.

Related Articles

Back to top button
error: Content is protected !!