National
ത്രാൽ ഏറ്റുമുട്ടൽ: കൊല്ലപ്പെട്ട മൂന്ന് ഭീകരരിൽ ഒരാൾ പഹൽഗാമിലെ കൊലയാളി ആസിഫ് ഷെയ്ഖ്

ജമ്മു കാശ്മീരിലെ ത്രാലിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മൂന്ന് ഭീകരരിൽ ഒരാൾ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത കൊലയാളികൾ ഒരാൾ. പഹൽഗാം ഭീകരാക്രമണത്തിൽ ഭീകരവാദികളെ സഹായിച്ച ആസിഫ് ഷെയ്ഖ് അടക്കമുള്ള മൂന്ന് പേരെയാണ് സൈന്യം ഇന്ന് ത്രാലിൽ വധിച്ചത്. ആസിഫിന് പുറമെ അമീർ നസീർ വാണി, യവാർ ഭട്ട് എന്നിവരും കൊല്ലപ്പെട്ടു
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ആസിഫിന്റെ വീട് നേരത്തെ അധികൃതർ തകർത്തിരുന്നു. ആസിഫ് ഷെയ്ഖ് ഭീകരവാദികൾക്ക് സഹായം നൽകുകയും ആക്രമണത്തിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് സുരക്ഷാ ഏജൻസികൾ നേരത്തെ അറിയിച്ചിരുന്നു.
പുൽവാമ ജില്ലയിലെ നാദേർ, ത്രാൽ വില്ലേജുകളിലായാണ് ഏറ്റുമുട്ടൽ നടന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന മേഖലയിലേക്ക് എത്തിയത്.