Kerala
തപാൽവോട്ട് പൊട്ടിച്ച് തിരുത്തിയെന്ന വെളിപ്പെടുത്തൽ; ജി സുധാകരനെതിരെ കേസെടുക്കാൻ നിർദേശം

തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന വിവാദ വെളിപ്പെടുത്തലിൽ മുൻ മന്ത്രി ജി സുധാകരനെതിരെ കേസെടുക്കാൻ നിർദേശം. എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് കേസെടുത്ത് അന്വേഷണം നടത്താൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകി. വിശദമായ അന്വേഷണം നടത്താനാണ് നിർദേശം.
അടിയന്തര നടപടി സ്വീകരിക്കാനാണ് ആലപ്പുഴ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയ നിർദേശം. തുടർ നടപടിക്കുള്ള നിയമവശം പരിശോധിക്കുകയാണെന്നും അത്യന്തം ഗൗരവമുള്ള കാര്യമാണിതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പ്രതികരിച്ചതിന് പിന്നാലെയാണ് കേസെടുക്കാൻ നിർദേശം നൽകിയത്
തപാൽ വോട്ട് പൊട്ടിച്ച് തിരുത്തി സിപിഎം സ്ഥാനാർഥിക്ക് അനുകൂലമാക്കിയെന്നായിരുന്നു സുധാകരന്റെ വെളിപ്പെടുത്തൽ. 1989ലെ പാർലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് നടന്ന കാര്യമാണ് സുധാകരൻ വെളിപ്പെടുത്തിയത്.