Kerala
മണിപ്പൂർ കലാപക്കേസ് പ്രതിയെ കണ്ണൂരിൽ നിന്നും പിടികൂടി

കണ്ണൂർ: മണിപ്പൂർ കലാപക്കേസ് പ്രതിയെ കണ്ണൂരിലെ തലശേരിയിൽ നിന്നും ദേശീയ അന്വേഷണ ഏജൻസി പിടികൂടി. ഇംഫാൽ സ്വദേശിയായ രാജ്കുമാർ മൈപാക്സനയെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്.
തലശേരിയിൽ ഹോട്ടൽ തൊഴിലാളിയായിരുന്നു രാജ്‌കുമാർ. മഴക്കാല രോഗങ്ങൾ തടയാനുള്ള പരിശോധനയുടെ ഭാഗമായെത്തിയതാണെന്ന് പറഞ്ഞ് ആരോഗ‍്യ പ്രവർത്തകരുടെ വേഷത്തിലായിരുന്നു എൻഐഎ എത്തിയത്.
തുടർന്ന് തൊഴിലാളികൾ താമസിക്കുന്ന മുറികളിലെത്തി പരിശോധന നടത്തിയപ്പോഴാണ് രാജ്‌കുമാർ പിടിയിലായത്. ഏറെ നാളുകളായി രാജ്‌കുമാർ എൻഐഎയുടെ നിരീക്ഷണത്തിലായിരുന്നു. യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ടിൽ സായുധ പരിശീലനം നേടിയ ആളാണ് രാജ്‌കുമാർ എന്നാണ് വിവരം.