Kerala

സംഭൽ ഷാഹി മസ്ജിദ് തർക്കം: കീഴ്‌ക്കോടതിയുടെ സർവേ ഉത്തരവ് ശരിവെച്ച് അലഹബാദ് ഹൈക്കോടതി

സംഭൽ ഷാഹി മസ്ജിദിലെ സർവേ ഉത്തരവ് ശരിവെച്ച് അലഹബാദ് ഹൈക്കോടതി. സർവേ ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി നൽകിയ ഹർജി ഹൈക്കോടതി തള്ളി. വിചാരണ കോടതി ഉത്തരവിൽ ഒരു പ്രശ്‌നവുമില്ലെന്ന് അലഹബാദ് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ നവംബറിൽ സർവേക്കിടെയുണ്ടായ സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു

ഹിന്ദുക്ഷേത്രമായ ഹരിഹർമന്ദിർ തകർത്താണ് മുഗൾ കാലഘട്ടത്തിൽ പള്ളി നിർമിച്ചതെന്ന ഹിന്ദുത്വ സംഘടനകളുടെ അവകാശവാദത്തെ തുടർന്നാണ് തർക്കമുണ്ടായത്. പിന്നീട് സംഭൽ കോടതി സർവേക്ക് ഉത്തരവിടുകയായിരുന്നു. കോടതി വിധി വന്ന് മണിക്കൂറുകൾക്കുള്ളിൽ മസ്ജിദിൽ പ്രാഥമിക സർവേ നടത്തി

നവംബർ 24ന് രണ്ടാമതും സർവേ നടന്നപ്പോഴാണ് സംഘർഷമുണ്ടായതും നാല് പേർ കൊല്ലപ്പെട്ടതും. പോലീസ് വെടിവെപ്പിൽ നാല് യുവാക്കൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയുമായിരുന്നു

Related Articles

Back to top button
error: Content is protected !!