Kerala

പാക്കിസ്ഥാനുള്ള പിന്തുണ: തുർക്കി സർവകലാശാലയുമായുള്ള ധാരണാപത്രം റദ്ദാക്കി കോഴിക്കോട് ഐഐഎം

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് തുർക്കിയിലെ സബാൻസി സർവകലാശാലയുമായുള്ള സഹകരണം സംബന്ധിച്ച ധാരണാപത്രം റദ്ദാക്കി. ഇന്ത്യയുമായുള്ള നയതന്ത്ര സംഘർഷങ്ങൾ വർധിച്ച സാഹചര്യത്തിൽ പാകിസ്താന് തുർക്കി പരസ്യ പിന്തുണ നൽകിയ സമീപനത്തോടുള്ള പ്രതികരണമായാണ് നടപടി

2023 സെപ്റ്റംബറിൽ അഞ്ച് വർഷത്തെ കാലാവധിയോടെയാണ് ധാരണാ പത്രം ഒപ്പുവെച്ചത്. രണ്ട് സ്ഥാപനങ്ങൾക്കിടയിലുള്ള വിദ്യാർഥി കൈമാറ്റ പരിപാടികളിലൂടെ അക്കാദമിക് സഹകരണം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ദേശീയ സുരക്ഷയെ മുൻനിർത്തിതുർക്കി ഉൾപ്പെടുന്ന നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യത്തിന്റെ നേരിട്ടുള്ള അനന്തരഫലമായാണ് ബന്ധങ്ങൾ താൽക്കാലികമായി നിർത്തിവച്ചതെന്ന് ഐഐഎംകെ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

സ്ഥാപനം ഔപചാരികമായി സബാൻസി സർവകലാശാലയെ ഈ തീരുമാനം അറിയിച്ചിട്ടുണ്ട്. കൂടാതെ എല്ലാ തുർക്കി സർവകലാശാല രേഖകളിൽ നിന്നും വെബ്‌സൈറ്റുകളിൽ നിന്നും അനുബന്ധ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഐഐഎം കോഴിക്കോടിന്റെ പേരും അവരുമായുള്ള സഹകരണം സംബന്ധിച്ച കാര്യങ്ങളും ഉടനടി നീക്കം ചെയ്യണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്‌

Related Articles

Back to top button
error: Content is protected !!