പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിന് റാപ് സംഗീതവുമായി എന്താണ് ബന്ധം; വേടനെതിരെ അധിക്ഷേപവുമായി ശശികല

റാപ്പർ വേടനെതിരെ അധിക്ഷേപവുമായി ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെപി ശശികല. വേടൻമാരുടെ തുണിയില്ലാ ചട്ടങ്ങൾക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുന്നു. സാധാരണക്കാരന് പറയാനുള്ളത് കേൾക്കണം. അല്ലാതെ കഞ്ചാവോളികൾ പറയുന്നതേ കേൾക്കൂ എന്ന ഭരണകൂടത്തിന്റെ രീതി മാറണം
റാപ് സംഗീതത്തിന് പട്ടികജാതി, പട്ടിക വർഗ വിഭാഗവുമായി പുല ബന്ധമില്ല. അവർക്ക് അവരുടേതായ വേറെ എത്രയോ തനതായ കലാരൂപങ്ങളുണ്ട്. ചാടിക്കളിക്കട കുഞ്ഞിരാമ എന്ന് പറഞ്ഞിട്ട് ആ കുഞ്ഞിരാമൻമാരെ ചാടി കളിപ്പിക്കുകയും ചുടുചോര മാന്തിപ്പിക്കുകയും ചെയ്യുന്ന ഇത്തരം സംവിധാനങ്ങൾ അവസാനിപ്പിക്കാൻ സമയമായി
ഭരണകൂടത്തിന്റെ ഒത്താശയോടുകൂടിയാണ് മദ്യവും മയക്കുമരുന്നും സമാജത്തിൽ പ്രചരിക്കുന്നത്. വിദ്യാലയങ്ങൾ തുറക്കണം എന്ന് പറഞ്ഞവർ അത് പൂട്ടിക്കൊണ്ടിരിക്കുകയാണ്. ലാഭകരമല്ലാത്ത സ്കൂളുകൾ എന്ന് പറഞ്ഞ് വിദ്യാലയങ്ങളുടെ കടക്കൽ കത്തിവെക്കുമ്പോൾ പെട്ടിക്കടപോലെയാണ് ബാറുകൾ തുറക്കുന്നതെന്നും കെ പി ശശികല പറഞ്ഞു.