Kerala

സണ്ണി ജോസഫിന് കോൺഗ്രസിനെ നയിക്കാനാകില്ല; മുരളീധരനെ തൃശ്ശൂരിൽ ചതിച്ചു: പത്മജ വേണുഗോപാൽ

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 40 സീറ്റിൽ ഒതുങ്ങുമെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയെ മത്സര രംഗത്തിറക്കാനാണ് കോൺഗ്രസ് നീക്കം. കെപിസിസി പ്രസിഡന്റാകാൻ കഴിവുണ്ടായിരുന്ന കെ മുരളീധരനെ അവഗണിച്ചതായും പത്മത ആരോപിച്ചു

താൻ വർക്ക് ഫ്രം ഹോം ആണെന്ന മുരളീധരന്റെ പരാമർശം വേദനിപ്പിച്ചു. സഹോദരനോട് പ്രശ്‌നങ്ങളൊന്നുമില്ല. സണ്ണി ജോസഫിന് കോൺഗ്രസിനെ നയിക്കാൻ അർഹതയില്ല. കെ സുധാകരനെ ഇപ്പോൾ മാറ്റേണ്ടിയിരുന്നില്ല. കെ സുധാകരൻ മികച്ച നേതാവാണ്. അദ്ദേഹത്തെ മാറ്റിയ നടപടി പാർട്ടിക്ക് തിരിച്ചടിയാകും

തൃശ്ശൂർ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ മുരളീധരനെ ചില നേതാക്കൾ ചതിച്ചു. താൻ നേരത്തെ തന്നെ മുരളീധരനോട് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരുന്നു. മുരളീധരൻ ചതിക്കപ്പെട്ടെന്നും പത്മജ പറഞ്ഞു

Related Articles

Back to top button
error: Content is protected !!