" "
Kerala

ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ 60 ആയി; ചാലിയാറിലൂടെ ഒഴുകിയെത്തിയത് 17 മൃതദേഹങ്ങൾ

[ad_1]

കേരളത്തിന്റെ കണ്ണീരായി വയനാട് ദുരന്തം മാറുന്നു. മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 60 ആയി ഉയർന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആശങ്ക. പ്രതികൂല കാലാവസ്ഥയിലും രക്ഷാദൗത്യം ദുഷ്‌കരമായി തുടരുകയാണ്. 

ദുരന്തമുണ്ടായ വയനാട്ടിൽ നിന്ന് ചാലിയാർ പുഴയിലൂടെ ഒഴുകിയെത്തിയത് 17 മൃതദേഹങ്ങളാണ്. ഇതിൽ പലതും ചിന്നഭിന്നമായ നിലയിലാണ്. കുട്ടികളുടേത് അടക്കമുള്ള മൃതദേഹമാണ് ചാലിയാറിന്റെ തീരങ്ങളിൽ നിന്നും ലഭിച്ചത്. നൂറുകണക്കിനാളുകൾ ഇപ്പോഴും ചെളിക്കും കെട്ടിടാവശിഷ്ടങ്ങൾക്കുമിടയിൽ കുടുങ്ങിക്കിടക്കുകായണ്. 

പ്രതികൂല കാലാവസ്ഥ എൻഡിആർഎഫിന്റെ അടക്കം രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നുണ്ട്. എയർ ലിഫ്റ്റിംഗ് നടത്താനുള്ള ശ്രമവും വിജയിച്ചിട്ടില്ല. വീണ്ടും മണ്ണിടിച്ചിലോ ഉരുൾപൊട്ടലോ ഉണ്ടാകുമെന്ന ഭയവും നിലനിൽക്കുന്നുണ്ട്. 

ദുരന്തമേഖലയിൽ നിന്ന് ഇതിനോടകം 80 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡെപ്യൂട്ടി കലക്ടർ ദേവകി അറിയിച്ചു. കണ്ടെടുത്ത മൃതദേഹങ്ങൾ മേപ്പാടി പിഎച്ച്‌സിയിലാണ് ഉള്ളത്. വിംസ് ആശുപത്രിയിലും മൃതദേഹങ്ങളുമ്ട്.
 



[ad_2]

Related Articles

Back to top button
"
"