National
ഡൽഹിയിൽ കനത്ത കാറ്റിലും മഴയിലും രണ്ട് മരണം; വിമാന, റോഡ് ഗതാഗതം തടസ്സപ്പെട്ടു

ഡൽഹിയിൽ കനത്ത കാറ്റിലും മഴയിലും രണ്ട് മരണം. 11 പേർക്ക് പരുക്കേറ്റു. നിസാമുദ്ദീൻ മേഖലയിൽ ഇലക്ട്രിക് പോസ്റ്റ് വീണ് ഭിന്നശേഷിക്കാരനായ ഒരാൾ മരിച്ചു. 22 വയസുള്ള യുവാവാണ് മരിച്ച മറ്റൊരാൾ. നഗരത്തിൽ പലയിടങ്ങളിലും മരങ്ങളും മറ്റും വീണാണ് നിരവധി പേർക്ക് പരുക്കേറ്റത്.
കനത്ത മഴയ്ക്ക് പിന്നാലെ ഡൽഹിയിൽ ആലിപ്പഴ വർഷവും ഉണ്ടായിരുന്നു. മഴ ശക്തമായതോടെ വിമാനസർവീസുകളെയും പ്രതികൂലമായി ബാധിച്ചു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവീസുകൾ താറുമാറായി. റോഡ് ഗതാഗതവും തടസ്സപ്പെട്ടു
കഴിഞ്ഞ ദിവസം ശക്തമായ കാറ്റിലും മഴയിലും ഡൽഹി വിമാനത്താവളത്തിലെ മേൽക്കൂരയുടെ ഷീറ്റ് വീണ് മലയാളിക്ക് പരുക്കേറ്റിരുന്നു. കോട്ടയം പുതുപ്പള്ളി സ്വദേശി ഉഷയ്ക്കാണ് കാലിന് പരുക്കേറ്റത്.