World

അമേരിക്കയിൽ ചെറുവിമാനം ജനവാസ മേഖലയിൽ തകർന്നുവീണു; നിരവധി പേർ മരിച്ചു

അമേരിക്കയിലെ സാൻഡിയാഗോയിൽ ചെറുവിമാനം ജനവാസ മേഖലയിൽ തകർന്നുവീണ് നിരവധി പേർ മരിച്ചു. സാൻഡിയാഗോയിലെ മർഫി ക്യാന്യോനിലാണ് ചെറു വിമാനം മിലിട്ടറി ഹൗസിംഗ് തെരുവിലേക്ക് ഇടിച്ചുകയറിയത്. പത്ത് പേർക്ക് വരെ യാത്ര ചെയ്യാവുന്ന സെസ്‌ന 550 എന്ന സ്വകാര്യ വിമാനമാണ് തകർന്നത്

വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായാണ് വിവരം. പത്തിലേറെ കെട്ടിടങ്ങൾക്ക് അപകടത്തിൽ കേടുപാടുകൾ സംഭവിച്ചു. വിമാനത്തിൽ തീ പടരുകയും വിമാനത്തിലെ ഇന്ധനം മേഖലയിൽ ഒഴുകി പടരുകയും ചെയ്തതോടെ മേഖലയിൽ നിന്ന് നൂറിലേറെ പേരെ ഒഴിപ്പിച്ചു.

നിരവധി കാറുകളും കത്തിനശിച്ചു. ഡൗൺടൗണിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള മൗണ്ട്‌ഗോമറി ഫീൽഡിലേക്ക് പോകുന്നതിനിടെയാണ് വിമാനം അപകടത്തിൽപ്പെട്ടത്.

Related Articles

Back to top button
error: Content is protected !!