Kerala

കാസർകോട് ബേവിഞ്ചയിൽ ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് കത്തിനശിച്ചു

കാസർകോട് ബേവിഞ്ചയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വലിയൊരു ദുരന്തമാണ് യാത്രക്കാരുടെ സമയോചിതമായ ഇടപെടൽ കാരണം ഒഴിവായത്. പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം.

മുംബൈയിൽ നിന്ന് കണ്ണൂരിലെ കണ്ണപുരത്തേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഓടിക്കൊണ്ടിരിക്കെ കാറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ഉടൻതന്നെ പുറത്തിറങ്ങി ഓടിയതിനാൽ ആളപായം ഒഴിവായി.

ഏകദേശം അൻപത് ദിവസം മുമ്പ് വാങ്ങിയ സിഎൻജി കാറാണ് പൂർണ്ണമായും കത്തിനശിച്ചത്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Related Articles

Back to top button
error: Content is protected !!