National
പുഴയിൽ വീണ സൈനികനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സൈനികോദ്യോഗസ്ഥൻ ഒഴുക്കിൽപ്പെട്ട് മരിച്ചു

സിക്കിമിൽ പുഴയിൽ വീണ സൈനികനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ 23 വയസ്സുള്ള സൈനിക ഉദ്യോഗസ്ഥൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. ലെഫ്റ്റനന്റ് ശശാങ്ക് തിവാരിയാണ് മരിച്ചത്. സിക്കിം സ്കൗട്ട്സ് സംഘത്തോടൊപ്പം പോസ്റ്റിലേക്ക് നീങ്ങുന്നതിനിടെയാണ് അപകടം
പട്രോളിംഗ് ടീമിലെ അഗ്നിവീറായ സ്റ്റീഫൻ സുബ്ബ തടിപ്പാലം കടക്കുന്നതിനിടെ കാലുതെറ്റി പുഴയിലേക്ക് വീണു. സുബ്ബയെ രക്ഷപ്പെടുത്താനായി ശശാങ്ക് പുഴയിലേക്ക് എടുത്ത് ചാടി. മറ്റൊരു സൈനികൻ നായിക് പുക്കൽ കട്ടേലും സഹായത്തിനായി പുഴയിൽ ഇറങ്ങി
സ്റ്റീഫൻ സുബ്ബയെ രക്ഷപ്പെടുത്താൻ കഴിഞ്ഞെങ്കിലും ശശങ്ക് ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. കുറേ നേരത്തെ പരിശോധനക്ക് ശേഷമാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.