Kerala
ഡേറ്റിംഗ് ആപ് വഴി പരിചയപ്പെട്ട സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച് സാമ്പത്തിക ചൂഷണം; യുവാവ് അറസ്റ്റിൽ

ഡേറ്റിംഗ് ആപ്പായ ‘അരികെ’ വഴി സ്ത്രീകളെ സൗഹൃദം നടിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും സാമ്പത്തികമായി ചൂഷണം ചെയ്യുകയും ചെയ്ത കേസിൽ ചാവക്കാട് സ്വദേശി ഹനീഫ് അറസ്റ്റിൽ.
പാലക്കാട് സ്വദേശിനിയായ യുവതി നൽകിയ പരാതിയെ തുടർന്നാണ് ഹനീഫിനെ പോലീസ് പിടികൂടിയത്. ഡേറ്റിംഗ് ആപ്പിലൂടെ യുവതികളെ പരിചയപ്പെട്ട് വിശ്വാസം നേടിയെടുത്ത ശേഷം ഇയാൾ സാമ്പത്തികമായി ചൂഷണം ചെയ്തതായി പോലീസ് കണ്ടെത്തി.
ഹനീഫ് അറസ്റ്റിലായെന്ന വിവരം പുറത്തുവന്നതോടെ, സാമ്പത്തിക തട്ടിപ്പിന് ഇരയായ നിരവധി പേർ പരാതികളുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്.