Kerala

സംസ്ഥാനത്ത് കാലവർഷമെത്തിയതായി സ്ഥിരീകരണം; ഇത്തവണ എത്തിയത് എട്ട് ദിവസം മുമ്പ്

സംസ്ഥാനത്ത് കാലവർഷമെത്തിയതായി സ്ഥിരീകരണം. തെക്കുപടിഞ്ഞാറൻ മൺസൂർ എട്ട് ദിവസം മുമ്പാണ് ഇത്തവണ കേരളത്തിലെത്തിയത്. 2009ന് ശേഷം ഇതാദ്യമായിട്ടാണ് കാലവർഷം നേരത്തെയെത്തുന്നത്. 2009ൽ മെയ് 23ന് കാലവർഷം തുടങ്ങിയിരുന്നു.

സാധാരണ ജൂൺ ഒന്നോടെയാണ് കാലവർഷം എത്തുക. 2024ൽ മെയ് 30നും 2023ൽ ജൂൺ എട്ടിനുമാണ് കാലവർഷം സംസ്ഥാനത്ത് എത്തിയത്. ഇന്ന് എല്ലാ ജില്ലകളിലും വ്യാപകമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.

ഇന്ന് കാസർകോട് കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ടാണ്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 26ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും റെഡ് അലർട്ടാണ്.

Related Articles

Back to top button
error: Content is protected !!