Kerala

കേരള തീരത്ത് കപ്പലിൽ നിന്ന് കാർഗോ കടലിൽ വീണു; അപകടകരമായതെന്ന് കോസ്റ്റ് ഗാർഡിന്റെ ജാഗ്രതാ നിർദ്ദേശം

കേരള തീരത്ത് അറബിക്കടലിൽ ഒരു കപ്പലിൽ നിന്ന് കാർഗോ കടലിൽ വീണതായി റിപ്പോർട്ട്. ഈ വസ്തു അപകടകരമാണെന്ന് കോസ്റ്റ് ഗാർഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇതിനെത്തുടർന്ന്, തീരദേശത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കരയിലേക്ക് അടിഞ്ഞേക്കാവുന്ന ഇത്തരം വസ്തുക്കളിൽ സ്പർശിക്കരുതെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശം നൽകി.

അഥവാ ഇത്തരം വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ, ഉടൻതന്നെ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ 112 എന്ന നമ്പറിലോ വിവരം അറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
എണ്ണ ടാങ്കറുകൾക്ക് അറ്റകുറ്റപ്പണികൾ നടത്തുന്ന കപ്പലിൽ നിന്നാണ് കാർഗോ കടലിൽ വീണത്. മറൈൻ ഗ്യാസ് ഓയിൽ, വിഎൽഎസ്എഫ്ഒ (VLSFO – Very Low Sulphur Fuel Oil) എന്നീ വസ്തുക്കളാണ് കടലിൽ പതിച്ചത്. ഇവ കരയിലേക്ക് അടിയാൻ സാധ്യതയുള്ളതുകൊണ്ടാണ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!