Kerala

കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ നാളെ മുതൽ അടയ്ക്കും; ട്രെയിനുകൾ നിർത്തില്ല

കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ നാളെ മുതൽ പ്രവർത്തിക്കില്ല. ഇവിടെ ട്രെയിൻ നിർത്തുകയുമില്ല. ഹാൾട്ട് സ്റ്റേഷനുകളായി പ്രവർത്തിച്ച കണ്ണൂരിലെ ചിറക്കല്‍, കോഴിക്കോട്ടെ വെള്ളറക്കാട് റെയില്‍വേ സ്റ്റേഷനുകളാണ് പൂട്ടുന്നത്. ജീവനക്കാരെ മറ്റ് സ്റ്റേഷനുകളിലേയ്ക്ക് മാറ്റി നിയമിക്കും.

ഈ സ്റ്റേഷനുകളില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രമാണ് നിര്‍ത്തിയിരുന്നത്. തിങ്കളാഴ്ച മുതല്‍ ഈ മാറ്റം പ്രാബല്യത്തില്‍ വരും. കോഴിക്കോട് കൊയിലാണ്ടി- തിക്കോടി സ്റ്റേഷനുകള്‍ക്കിടയിലാണ് വെള്ളറക്കാട്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വളരെ അടുത്ത് കിടക്കുന്നതാണ് ചിറക്കല്‍ സ്റ്റേഷന്‍.

ഇവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ ഇനി മുതല്‍ സമീപ സ്റ്റേഷനുകളായ കണ്ണൂര്‍, തിക്കോടി, കൊയിലാണ്ടി എന്നിവയെ ആശ്രയിക്കണം. സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്കും പ്രദേശവാസികള്‍ക്കും ഈ തീരുമാനം വലിയ തിരിച്ചടിയാകും. അതേസമയം, വിഷയത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് കാനത്തിൽ ജമീല എം എൽ എ റെയിൽവേ ചുമതയലുള്ള മന്ത്രി വി അബ്ദുറഹ്മാന് കത്തയച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!