ഒമാക് കോഴിക്കോട് ജില്ലാ അഞ്ചാമത് സമ്മേളനം സംഘടിപ്പിച്ചു
സലാഹുദ്ദീൻ ഒളവട്ടൂർ (പ്രസിഡന്റ്), ഷമ്മാസ് കത്തറമ്മൽ (ജനറൽ സെക്രട്ടറി)

കോഴിക്കോട്: ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ – ഒമാക് കോഴിക്കോട് ജില്ലാ അഞ്ചാമത് സമ്മേളനവും വാർഷിക ജനറൽ ബോഡിയും കൊടുവള്ളിയിൽ നടന്നു. ജില്ലാ പ്രസിഡന്റ് ഹബീബി അധ്യക്ഷത വഹിച്ചു.
കൊടുവള്ളി നഗരസഭ ചെയർമാൻ വെള്ളറ അബ്ദു സമ്മേളനം ഉദ്ഘാടനം ചെയ്തു. ഓൺലൈൻ വാർത്തകൾക്ക് ഇക്കാലത്ത് വളരെയധികം പ്രാധാന്യമുണ്ട്. സത്യസന്ധവും വേഗത്തിലുള്ളതുമായ വാർത്താ പ്രചാരണത്തിലൂടെ സമൂഹത്തെ ബോധവത്കരിക്കുന്നതിൽ ഓൺലൈൻ മാധ്യമങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കെംടെക് ചെയർമാൻ വായോളി മുഹമ്മദ് മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. “ഒരു വാർത്തയുടെ പിന്നിലുള്ള വിവരങ്ങൾ, പശ്ചാത്തലം, വിശദീകരണങ്ങൾ എന്നിവ തെളിവുകളോടെ അവതരിപ്പിക്കുമ്പോഴേ അതിന് യാഥാർത്ഥ്യമുള്ള സാമൂഹിക പ്രസക്തിയുണ്ടാകൂവെന്ന് അദ്ദേഹം പ്രസ്താവിച്ചു.
ജില്ലാ സെക്രട്ടറി ഷമ്മാസ് കത്തറമ്മൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ കൊടുവള്ളി നഗരസഭ കൗൺസിലർ സോജിത്ത് കൊടുവള്ളി, ഫാസിൽ തിരുവമ്പാടി, സത്താർ പുറായിൽ, ഒമാക് മലപ്പുറം ജില്ലാ ഭാരവാഹികളായ മഹ്മൂദിയ, സുനിൽ ബാബു, മിർഷാദ് എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികൾ: സലാഹുദ്ദീൻ ഒളവട്ടൂർ (പ്രസിഡന്റ്), ഷമ്മാസ് കത്തറമ്മൽ (ജനറൽ സെക്രട്ടറി), തൗഫീഖ് പനാമ (ട്രഷറർ), റഫീക്ക് നരിക്കുനി, പ്രകാശ് മുക്കം (വൈസ് പ്രസിഡന്റുമാർ), സഹ്ല, റാഫി മാനിപുരം (ജോയിൻ്റ് സെക്രട്ടറിമാർ), ഷബീദ് കോഴിക്കോട്, ജോസ്ബിൻ കൂരാച്ചുണ്ട്, രമനീഷ് കുട്ടൻ, ദീപക് കുമാർ കൂട്ടാലിട (എക്സിക്യൂട്ടീവ് അംഗങ്ങൾ).