Kerala
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് സണ്ണി ജോസഫ്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഒന്നിലധികം പേരുകൾ പരിഗണനയിലുണ്ട്. ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കും. അൻവർ ഇഫക്ട് തെരഞ്ഞെടുപ്പ് ഫലത്തിലുണ്ടാകും.
ക്രൈസ്തവ സ്ഥാനാർഥി വേണമെന്ന അൻവറിന്റെ ആവശ്യം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായി നിലമ്പൂരിൽ മികച്ച വിജയം നേടും. സിപിഎമ്മിന് ഭയമാണ്. യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത് കാത്തിരിക്കുകയാണ് സിപിഎം എന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം സ്ഥാനാർഥി നിർണയത്തെക്കുറിച്ച് തനിക്ക് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു. വിജയസാധ്യത അടക്കം വിലയിരുത്തിയ ശേഷമാകും ഹൈക്കമാൻഡ് തീരുമാനമെടുക്കുകയെന്നും ഷൗക്കത്ത് പറഞ്ഞു