Kerala

തൃണമൂലിനെ യുഡിഎഫിൽ എടുത്തില്ലെങ്കിൽ അൻവർ നിലമ്പൂരിൽ മത്സരിക്കും; കോൺഗ്രസിന് രണ്ട് ദിവസം സമയം നൽകി

തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തെ യുഡിഎഫിൽ എടുത്തില്ലെങ്കിൽ നിലമ്പൂരിൽ പിവി അൻവർ മത്സരിക്കും. ഇന്ന് ചേർന്ന തൃണമൂൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തിന് ശേഷമാണ് നേതാക്കൾ ഇക്കാര്യം അറിയിച്ചത്. തീരുമാനമെടുക്കാൻ കോൺഗ്രസിന് രണ്ട് ദിവസത്തെ സമയം നൽകുമെന്നും നേതാക്കൾ അറിയിച്ചു

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയസാധ്യതയുള്ള ഒരു സീറ്റും അനുയായികൾക്ക് മത്സരിക്കാൻ രണ്ട് സീറ്റും വേണമെന്നാണ് പിവി അൻവറിന്റെ ആവശ്യം. എന്നാൽ അൻവറിന്റെ ഭീഷണിക്ക് വഴങ്ങേണ്ടതില്ലെന്ന പൊതുവികാരമാണ് കോൺഗ്രസിൽ ഉള്ളത്

ആവശ്യങ്ങൾ പരിഗണിക്കാൻ യുഡിഎഫിന് രണ്ട് ദിവസത്തെ സമയം നൽകുന്നതായി തൃണമൂൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇഎ സുകു പറഞ്ഞു. ഘടകകക്ഷിയാക്കണമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കിൽ അൻവറിനെ മത്സരിപ്പിക്കുമെന്നും സുകു പറഞ്ഞു

പുറത്ത് നിന്ന് സഹകരിക്കില്ല. ഘടകക്ഷിയായി തന്നെ അംഗീകരിക്കണം. അൻവറിന് ജയിക്കാനുള്ള സാഹചര്യം നിലവിലുണ്ട്. യുഡിഎഫ് നീതി കാണിച്ചില്ലെങ്കിൽ സ്വന്തം വഴി സ്വീകരിക്കുമെന്നും സുകു പറഞ്ഞു.

Related Articles

Back to top button
error: Content is protected !!