Kerala
ബലിപെരുന്നാള്‍ ജൂണ്‍ ഏഴ് ശനിയാഴ്ച്ച

കോഴിക്കോട്: ദുല്‍ഖഅ്ദ 29 ചൊവ്വ (മെയ് 27) ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിക്കാത്തതിനാല്‍ ദുല്‍ഹിജ്ജ ഒന്ന് വ്യാഴാഴ്ച്ചയും (മെയ് 29) അതനുസരിച്ച് ബലിപെരുന്നാള്‍ (ദുല്‍ഹിജ്ജ 10) ജൂണ്‍ ഏഴ് ശനിയാഴ്ച്ചയുമായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത് ഖാസിമാരായ കാന്തപുരം എ പി അബുബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ബുഖാരിയുടെ പ്രതിനിധി മുഹ്യുദ്ദിന്‍കുട്ടി മുസ്ലിയാര്‍ താഴപ്ര എന്നിവര്‍ അറിയിച്ചു.