❤ Fighting Love ❤: ഭാഗം 47
[ad_1]
രചന: Rizvana Richu
“എന്താന്നോ…. നിന്റെ കുഞ്ഞമ്മേടെ കല്യാണം.. ഇങ്ങോട്ട് ഇറങ്ങി വാടി… ”
എന്നും പറഞ്ഞ് നമ്മളെ കൈ പിടിച്ച് വലിച്ച് പുറത്ത് ഇറക്കി..
“എന്റെ കയ്യിന്ന് വിട്… വിടാൻ… ”
“വിട്ടില്ലെങ്കിൽ നീ എന്ത് ചെയ്യുമെടി മര മാക്രി… ”
എന്നും പറഞ്ഞ് എന്നെ പിടിച്ചു ഒന്ന് കറക്കി കാറിനോട് ചേർത്ത് നിർത്തി…
എന്നിട്ട് രണ്ട് കൈകളും നമ്മളെ രണ്ട് സൈഡിലൂടെ ഇട്ട് കാറിൽ മേൽ കൈ വെച്ചു.. ശെരിക്കും പറഞ്ഞാൽ ഓന്റെ കൈകൾക്കിടയിൽ നമ്മള് ലോക്ക് ആയി…
“നിനക്ക് ഹബീബ് റഹ്മാന്റെ ദേഹത്തു കൈ വെക്കാൻ മാത്രം ധൈര്യം ആയോ…”
“ദേഷ്യം വന്നാൽ ഏതു കൊമ്പത്തെ ആൾ ആണെന്ന് ഒന്നും ഞാൻ നോക്കില്ല… ”
“ആണോ എങ്കിൽ മോൾ ഒരുപാട് സഹിക്കേണ്ടി വരും…”
“ഞാൻ സഹിച്ചോളാം…”
“ആ എങ്കിൽ പൊന്ന് മോൾ ഇത് അങ്ങ് സഹിച്ചേക്ക്ട്ടോ….”
എന്നും പറഞ്ഞു ആ കോന്തൻ നമ്മളെ അരക്കെട്ടിൽ പിടുത്തം ഇട്ട് നമ്മളെ ഓന്റെ അടുത്തേക്ക് ചേർത്ത് നിർത്തി…
എന്നിട്ട് ഓന്റെ മുഖം നമ്മളെ മുഖത്തോട് ചേർത്ത് വെച്ച് നമ്മളെ മൂക്കിന് ഒരു കടി…
എന്റെ അള്ളോഹ് നമ്മള് സ്വർഗ്ഗവും നരകവും ഒന്നിച്ചു കണ്ടു…
നമ്മള് ആ കോന്തനെ പിടിച്ചു തള്ളി മാറ്റാൻ ഒരുപാട് ശ്രമിച്ചു എങ്കിലും.. എവിടുന്ന് പാറ പോലെ ഉറച്ചു നിൽക്കുകയാ കാട്ട് മാക്കാൻ…ഒരല്പം പോലും അനങ്ങുന്നില്ല…
“ആാാ എനിക്ക് വേദനിക്കുന്നു… ഒന്ന് വിട് പ്ലീസ്”
****************
വേദനിച്ചു പെണ്ണ് കരയാൻ തുടങ്ങിയപ്പോൾ നമ്മള് മെല്ലെ വിട്ടു…
എന്നിട്ട് ഓളെ മുഖത്തെക്ക് നോക്കിയപ്പോൾ ചിരി അടക്കാൻ പറ്റാത്ത പോലെ തോന്നി… ഹിഹിഹി..
മൂക്ക് നല്ല തക്കാളി പോലെ ചുവന്നിട്ടുണ്ട്.. കൂടെ നമ്മളെ പല്ലിന്റെ അടയാളവും… കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്.. പക്ഷെ എന്നിട്ടും നമ്മളെ കണ്ണുരുട്ടി പേടിപ്പിക്കുന്നും ഉണ്ട് മാക്രി…
“എന്താ നോക്കി പേടിപ്പിക്കുന്നെ ഉണ്ടകണ്ണി.. അനക്ക് ഇപ്പൊ സഹിക്കാൻ പറ്റുന്നില്ലേ…”
നമ്മള് അത് പറഞ്ഞപ്പോൾ ഒരു ലോഡ് പുച്ഛം വാരി വിതറി ആ മാക്രി ഒറ്റ നടത്തം ആയിരുന്നു…
പടച്ചോനെ ഇത് എങ്ങോട്ടാ പോണേ… സമയം ഇപ്പൊ രാത്രി 11 മണിയൊക്കെ കഴിഞ്ഞിട്ട് ഉണ്ട്…
അല്ലേലും ഈ പെണ്ണിന് വാശി കയറിയാൽ രാത്രിയും ഇരുട്ടും ഒന്നും ഒരു പ്രശ്‌നം അല്ല…
എങ്കിലും നമ്മക്ക് അങ്ങ് നോക്കി നിൽക്കാൻ പറ്റോ നമ്മള് ബാക്കിലെ അങ്ങ് നടന്ന്…
“അതെ എങ്ങോട്ടാണ് തമ്പുരാട്ടിയുടെ യാത്ര…”
“എങ്ങോട്ട് എങ്കിലും ആയ്കോട്ടെ അതിന് നിങ്ങൾക്ക് എന്താ.. എന്തായാലും നിങ്ങളെ കൂടെ ഞാൻ വരില്ല…”
“ഉറപ്പാണോ….”
“അതെ ഉറപ്പാണ്….”
“ഇനി മാറ്റി പറയരുത്…”
“മാറ്റി പറയുന്ന ശീലം ഈ സച്ചുന് ഇല്ലാ…”
ഓഹോ ഇവൾ അത്രക്ക് ആയോ ഞാൻ തനിച്ചാക്കി പോവൂല എന്നുള്ള അഹങ്കാരം ആണ് ഇവൾക്ക് ഒരു പണി കൊടുത്തേ പറ്റു.. ഇപ്പൊ കാണിച്ചു തരാട്ടോ… അന്റെ ധൈര്യം എത്ര ഉണ്ടെന്ന് ഞാൻ ഒന്ന് നോക്കട്ട്…
“അപ്പോൾ എന്നാ ഞാൻ പോവുന്നു.. പൊന്ന് മോള് നടന്നിട്ടിട്ടോ ഓടീട്ടോ ചാടിട്ടോ എങ്ങനെ വേണേലും വന്നോ…”
എന്ന് പിറകിൽ നിന്ന് വിളിച്ചു പറഞ്ഞ് വീണ്ടും കാറിന്റെ അടുത്തേക്ക് നടന്ന്…ഇടക്ക് ഒന്ന് ആ മാക്രിയെ തിരിഞ്ഞ് നോക്കിയപ്പോൾ ഒരു കൂസലും ഇല്ലാതെ നമ്മള് പറഞ്ഞതിനെ മൈൻഡ് പോലും ചെയ്യാതെ നടന്നു പോവുന്നുണ്ട്…
പിന്നെ നമ്മളു ഒന്നും നോക്കിയില്ല… കാർ എടുത്ത് ഓളെ മുന്നിലൂടെ അങ്ങ് പോയി….
****************
പിറകിൽ നിന്ന് ആ കോന്തൻ എന്തെല്ലോ വിളിച്ചു കൂവുന്നുണ്ട്.. ഒക്കെ നമ്മളെ പേടിപ്പിക്കാൻ ഉള്ള അടവ് ആണ്.. എന്ന് കരുതി വല്ല്യ ജാഡയും കാണിച്ചു മുന്നോട്ട് നടന്ന്…
അപ്പോൾ ദേ ചീറി പാഞ്ഞു നമ്മളെ വെട്ടിച്ചു കൊണ്ട് ഒരു കാർ പോയി… നോക്കിയപ്പോൾ ആ കൊന്തന്റെ കാർ… അള്ളോഹ് ഈ തെണ്ടി പോയോ…
വിശ്വാസം വരാത്തത് കൊണ്ട് നമ്മള് പിറകോട്ടു തിരിഞ്ഞു നോക്കി.. അതെ ആ തെണ്ടി പറഞ്ഞ പോലെ ചെയ്ത് കളഞ്ഞു…
സത്യം പറഞ്ഞാൽ ഇത്രയും നേരം ആ കോന്തൻ പിറകിൽ ഉള്ള ധൈര്യത്തിൽ ആണ് നമ്മള് നടന്നത്… മനസ്സിൽ ഇപ്പൊ പേടി ഇല്ലാതില്ല.. കയ്യിൽ ഫോൺ ഉണ്ട്… ഒന്ന് വിളിച്ച് നോക്കിയാലോ… വേണ്ട.. ഇത്തിരി പേടിച്ചാലും സാരമില്ല.. തൊറ്റ് കൊടുക്കുന്ന പ്രശ്നം ഇല്ലാ….
പിന്നെ നമ്മള് രണ്ടും കല്പിച്ചു അങ്ങ് നടന്നു…
കുറെ നടന്നു… ഇരുട്ടിന്റെ ശക്തി കൂടി കൂടി വന്നു…
അപ്പോൾ ദേ ദൂരെ ഒരു കാർ… അവിടെ ചെറിയ ഒരു വെളിച്ചവും ഉണ്ട്…
അബി… എനിക്ക് അറിയാം നീ ഇവിടെ എവിടെ എങ്കിലും വെയിറ്റ് ചെയ്ത് നിൽപ്പുണ്ടാവും എന്ന്.. ഹിഹിഹി… ശെരിക്കും പറഞ്ഞാൽ ഇപ്പോഴാ മനസ്സിന് ഒരു സമാധാനം തോന്നിയത്… നമ്മള് നടത്തത്തിന്റെ സ്പീഡ് കൂട്ടി…
കാറിന്റെ അടുത്ത് എത്തി… നോക്കിയപ്പോൾ രണ്ട് മൂന്ന് സിഗരറ്റ് കുട്ടി കത്തിച്ച വെളിച്ചം… രണ്ട് മൂന്ന് നിഴലുകളും…
അപ്പോ ഇത് അബിയുടെ കാർ ആയിരുന്നില്ലേ… നെഞ്ച് പട പാടാന്ന് ഇടിക്കാൻ തുടങ്ങി…
ധൈര്യം ഒക്കെ ചോർന്നു പോവുന്ന പോലെ തോന്നി… എങ്കിലും മനസ്സിന് ധൈര്യം കൊടുത്ത് ശബ്ദം ഉണ്ടാക്കാതെ മെല്ലെ ആ കാറിനെ മറികടന്നു പോവാൻ നിന്നതും.. നമ്മളെ മുഖത്തെക്ക് എന്തോ വെളിച്ചം വന്ന് പതിച്ചതും ഒരുമിച്ച് ആയിരുന്നു….
കണ്ണിലേക്കു വെളിച്ചം പതിച്ചപ്പോൾ കൈ കൊണ്ട് ഞാൻ മുഖം കവർ ചെയ്ത് പിടിച്ചു…
അപ്പോഴേക്കും മൂന്ന് രൂപങ്ങൾ നമ്മളെ അടുത്ത് വന്നു നിന്നു…
” എന്താ മോളെ എങ്ങോട്ടാ തനിച്ചു പോവുന്നത്…”
അതിൽ ഒരാൾ ചോദിച്ചു…
നമ്മള് ഒന്നും മിണ്ടാതെ വീണ്ടും നടന്നു…
മെല്ലെ തിരിഞ്ഞ് നോക്കിയപ്പോൾ അവർ മൂന്ന് പേരും അവിടെ തന്നെ നിന്ന് നമ്മളെ നോക്കുന്നുണ്ട്… ഞാൻ മെല്ലെ നടത്തത്തിന്റെ സ്പീഡ് കൂട്ടി… എന്നിട്ട് തിരിഞ്ഞ് നോക്കിയപ്പോൾ അവർ എന്റെ പിന്നാലെ നടന്നു വരുന്നുണ്ട്… ഞാൻ കുറച്ച് കൂടി വേഗത്തിൽ നടന്നു… അപ്പോൾ അവരും അത് പോലെ നടക്കുന്നുണ്ട്… കൈ വിട്ട് പോയി എന്ന് തോന്നിയപ്പോൾ പിന്നെ ഒന്നും നോക്കിയില്ല ഒരൊറ്റ ഓട്ടം ആയിരുന്നു…
തിരിഞ്ഞ് പോലും നോക്കാതെ എന്നെ കൊണ്ട് പറ്റുന്ന അത്രയും സ്പീഡിൽ ഓടി… ഓടി തളർന്നപ്പോൾ നമ്മള് അവിടെ നിന്നു.. തിരിഞ്ഞ് നോക്കിയപ്പോൾ പിറകിൽ ആരും ഇല്ലാ.. ഭാഗ്യം… ഇപ്പോഴാ സമാധാനം ആയെ.. പക്ഷെ ഒരു കാര്യം ഉണ്ട് നമ്മക്ക് വഴി തെറ്റി… ദാഹിച്ചിട്ടു ആണേൽ വയ്യ….
നടുവിന് കൈ വെച്ച് ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചു നിൽകുമ്പോൾ ആണ് പിറകിൽ നിന്ന് ഒരു കാർ വരുന്ന സൗണ്ട് കേട്ടത്..
പടച്ചോനെ അവർ പിറകിൽ തന്നെ ഉണ്ടായിരുന്നോ എന്ന് കരുതി തിരിഞ്ഞ് നോക്കിയതും ഒരു കാർ വന്നു നമ്മളെ സൈഡിൽ വന്നു നിർത്തി…
അതിനകത്തേ ആളെ കണ്ടു ചിരിക്കണോ കരയണോ എന്ന് അറിയാൻ പറ്റാത്ത അവസ്ഥയിൽ ആണ് നമ്മള്… നമ്മളെ നോക്കി ഒരു ലോഡ് പുച്ഛം വാരി വിതറുന്നുണ്ട്.. വേറെ ആരും അല്ലാട്ടോ നമ്മളെ കെട്ടിയോൻ തെണ്ടി തന്നെ…
“എന്താ കൊച്ചമ്മേ നടന്നു തളർന്നു പോയോ.. ഇത്തിരി നാരങ്ങ വെള്ളം എടുക്കട്ടെ… ”
കളിയാക്കി തുടങ്ങി തെണ്ടി ഹ്മ്മ്…
പിന്നെ ഇനി ഒരു പിടി നമ്മക്ക് നടക്കാൻ വയ്യ.. ജാഡ കാണിച്ചു നിന്നാൽ പണി കിട്ടും.. അത് കൊണ്ട് നമ്മള് കാറിന്റെ അടുത്തേക് നടന്നു…
നമ്മള് അടുത്ത് എത്തിയതും ആ കോന്തൻ കാർ കുറച്ചു കൂടി മുന്നോട്ട് കൊണ്ട് പോയി നിർത്തി…
നമ്മക്ക് ചൊറിഞ്ഞു വരുന്നുണ്ട് എങ്കിലും ആവിശ്യം എന്റേത് ആയത് കൊണ്ട്.. വീണ്ടും കാറിന്റെ അടുത്തെക്ക് നടന്നു… ഓടുന്നതിന്റെ ഇടയിൽ നമ്മളെ ചെരുപ്പ് പോലും എവിടേക്കോ തെറിച്ചു പോയിട്ടുണ്ട്… കാൽ ആണേൽ വേദനിച്ചിട്ടു വയ്യ അതിന് ഇടയിൽ ആണ് ഓന്റെ ഈ കൊലച്ചതി…
നമ്മള് വീണ്ടും കഷ്ടപ്പെട്ട് നടന്നു ആ കാറിന്റെ അടുത്ത് എത്തിയതും ആ തെണ്ടി വീണ്ടും കാർ മുന്നോട്ട് കൊണ്ട് പോയി നിർത്തി..
ഈ തെണ്ടിയെ ഞാൻ ഇന്ന് കൊല്ലും.. ഇവന്റെ അടുത്ത് ഒക്കെ കുരുട്ട് ബുദ്ധി എടുത്താലെ രക്ഷ ഉള്ളു…
“ആാാാാ……”
****************
വലിയ ഡയലോഗ് അടിച്ചതല്ലേ ഇത്തിരി കഷ്ട പെടട്ടെ.. അല്ല പിന്നാ… ഓളെ ഇങ്ങനെ വണ്ടിയിൽ കയറ്റാതെ കളിപ്പിച്ചു കൊണ്ട് നിന്നപ്പോൾ ആണ് പിന്നിൽ നിന്ന് ആരുടെയോ അലർച്ച കേട്ടത്… നമ്മള് വെപ്രാളം പിടിച്ചു തിരിഞ്ഞു നോക്കിയപ്പോൾ ദേ ആ മാക്രി കാലും പിടിച്ചു റോഡിൽ ഇരിക്കുന്നു…
പടച്ചോനെ ഇനി വല്ല പാമ്പും കടിച്ചോ.. നമ്മള് വേഗം കാറിൽ നിന്ന് ഇറങ്ങി ഓളെ അടുത്തേക് ചെന്നു…
“അയ്യോ അള്ളോഹ്… ഉമ്മാ.. എന്റെ കാൽ ഉളുക്കിയെ… എനിക്ക് വയ്യേ…. ”
“എന്ത് പറ്റി… ”
“അതല്ലേ പറയുന്നത്.. എന്റെ കാൽ ഉളുക്കിയേ.. അയ്യോഹ്… ”
“എടി ഒച്ചവെക്കല്ല.. ആരേലും കേട്ടാൽ വിചാരിക്കും ഞാൻ നിന്നെ റേപ്പ് ചെയ്യുക ആണെന്ന്.. ”
“ആഹാ അങ്ങനെ ആണോ.. അയ്യോ എന്നെ പീഡിപ്പിക്കുന്നെ ആരേലും ഓടി വരണേ… ”
അള്ളോഹ് നമ്മള് പറഞ്ഞത് നമ്മക്ക് തന്നെ പാര ആയി.. പെണ്ണ് അടവ് മാറ്റി പിടിക്കാൻ തുടങ്ങി..
“എടി ഒന്ന് മിണ്ടാതിരി.. അല്ലേൽ അന്റെ കാൽ ശെരിക്കും ഞാൻ തല്ലി ഓടിക്കും… ”
“ആണോ… എന്നാ ഒന്ന് കാണണമല്ലോ… അയ്യോഹ് ഓടി വരണേ….”
പിന്നെ ഒന്നും നോക്കിയില്ല.. ഇരുന്നെടുത്തു നിന്ന് ആ മാക്രിയെ കോരിഎടുത്തു…
****************
തലമണ്ട നോക്കി ഒന്ന് കിട്ടും എന്നാ കരുതിയത്.. പക്ഷെ നമ്മള് ഒട്ടും പ്രതീക്ഷിക്കാതെ പോലെ സംഭവിച്ചത്.. ചെക്കൻ നമ്മളെയും പൊക്കിയെടുത്ത് നടക്കാൻ തുടങ്ങി.. നമ്മള് ഓന്റെ മുഖത്തെക്ക് നോക്കി… പിന്നെ നമ്മക്ക് കണ്ണ് എടുക്കാൻ തോന്നിയിട്ടില്ല.. ഏതോ ഒരു സ്വപ്നലോകം പോലെ.. എന്തൊരു മൊഞ്ചാ ഈ കാലമാടന്.. ചെക്കനോട് ഉള്ള ഇഷ്ടം കൂടി കൂടി വരികയാണ്… പക്ഷെ.. വേണ്ടാ… സൈബയുടെ മുഖം പെട്ടന്ന് ഓർമ വന്നപ്പോൾ നമ്മള് ഓന്റെ മുഖത്തേക്ക് ഉള്ള നോട്ടം മാറ്റി.. ചെക്കൻ നമ്മളെ കാറിൽ മുൻ സീറ്റിൽ ഇരുത്തി അവൻ ഡ്രൈവിംഗ് സീറ്റിൽ പോയി ഇരുന്ന് നമ്മളെ നോക്കി ഒന്ന് കണ്ണുരുട്ടി കാണിച്ചു കാർ മുന്നോട്ട് എടുത്ത്…
വീട്ടിൽ എത്തീട്ട് പിന്നെ തല്ലു കൂടാൻ ഒന്നും നിന്നില്ല നല്ല ക്ഷീണം ഉണ്ടായിന് അതോണ്ട് ഫ്രഷ് ആയി അല്ലാഹുമ്മ സല്ലിയും പറഞ്ഞ് അങ്ങ് കിടന്നു ഉറങ്ങി…
***************
ലാമി സൈബയോട് സച്ചു പറഞ്ഞ കാര്യം സംസാരിക്കാൻ വേണ്ടി അവസരം നോക്കി നടക്കാൻ തുടങ്ങിയിട്ട് കുറച്ചു സമയം ആയി.. പക്ഷെ പറയാൻ പോവുമ്പോൾ ആരേലും വരും..
പിന്നെ അവസരം കിട്ടിയപ്പോൾ ലാമി സൈബയുടെ അടുത്തേക് ചെന്നു..
“സൈബ നീ ഫ്രീ ആണോ.. ”
“അതെടാ എന്താ… “
“എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട്..”
“എന്തിനാ നിനക്ക് ഇത്ര ഫോര്മാലിറ്റി.. എന്നോട് നിനക്ക് എന്തും ചോദിക്കലോ… ”
“ഇവിടെ നിന്ന് സംസാരിച്ചാൽ ശെരിയാവില്ല.. നമുക്ക് ഒന്ന് പുറത്ത് നടക്കാൻ ഇറങ്ങിയാലോ.. ”
“ആ വാ ഒന്ന് ചുറ്റിയിട്ട് വരാം… “
&&&&&&&&&&&&&&&&
“എന്റെ പൊന്ന് മോളെ ഞാൻ ഈ സ്ഥലം ഒക്കെ കാണാൻ തുടങ്ങീട്ട് കുറെ ആയി ഇത് കാണിക്കാൻ ആണോ നീ എന്നെ ഇങ്ങോട്ട് കൂട്ടി വന്നത്… “
“അല്ലടി എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.. പക്ഷെ അത് എങ്ങനെ തുടങ്ങും എന്ന് എനിക്ക് അറിയില്ല.. “
“എന്തായാലും നീ പറഞ്ഞോളൂ ലാമി… ”
“എന്നോട് സച്ചു നിന്നോട് സംസാരിക്കാൻ ഏല്പിച്ചത് ആണ്.. “
“സച്ചുവോ.. എന്താ കാര്യം നീ ടെൻഷൻ ആക്കാതെ പറ… ”
“ഹ്മ്മ് പറയാം.. നിനക്ക് അബിയുടെ ഭാര്യ ആയി ആ വീട്ടിലേ മരുമകൾ ആയി ജീവിക്കാൻ ഇപ്പൊ ആഗ്രഹം ഉണ്ടോ.. “
അത് ലാമി പറഞ്ഞതും നടന്ന് കൊണ്ടിരുന്ന സൈബ പെട്ടന്ന് ബ്രൈക് ഇട്ട പോലെ അവിടെ നിന്നു..
“ഇത് നിന്നോട് സച്ചു എന്നോട് ചോദിക്കാൻ പറഞ്ഞത് ആണോ.. “
“അതെ.. “
“എനിക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ അബിയെ എനിക്ക് വിട്ട് തരാൻ അവൾക്ക് സമ്മതം ആണോ… ”
“അവൾക്ക് സമ്മതം ആണെന്നാ പറഞ്ഞത്… ”
ലാമി അത് പറഞ്ഞതും സൈബ കുറച്ച് സമയം ഒന്നും മിണ്ടാതെ നിന്നു.. പിന്നെ അവളുടെ ചുണ്ടുകളിൽ നേരിയ പുഞ്ചിരി വിടർന്നു…
“എങ്കിൽ എനിക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ട് എന്ന് നീ അവളോട് പറഞ്ഞേക്ക്.. പക്ഷെ ആരെയും വിഷമിപ്പിക്കാത്ത രീതിയിൽ അത് എനിക്ക് സാധിച്ചു തരണം എന്ന് നീ അവളോട് പറയണം… ”
എന്നും പറഞ്ഞ് സൈബ തിരിഞ്ഞ് വീട്ടിലേക്കു ലക്ഷ്യം വെച്ച് നടന്ന്…
ലാമി ആകെ ഷോക്ക് അടിച്ച അവസ്ഥയിൽ ആണ്.. സൈബ അങ്ങനെ പറയും എന്ന് അവൾ ഒട്ടും പ്രതീക്ഷിചിട്ടില്ല.. അത് കൊണ്ട് തന്നെ സൈബയുടെ വാക്കുകൾ അവൾക്ക് വിശ്വസിക്കാൻ പറ്റാത്തത് പോലെ തോന്നി..
അവളുടെ മനസ്സ് ആകെ അസ്വസ്ഥമായി.. ഇനി എന്തൊക്കെ സംഭവിക്കും എന്ന് ഓർത്ത്..
അവൾ കുറച്ച് സമയം അവിടെ ഓരോന്ന് ആലോചിച്ചു നിന്ന് പിന്നെ വീട്ടിലേക്ക് പോയി..
****************
ഈവിനിംഗ് ചായയും കുടിച്ചു ഒന്ന് റൂമിലേക്കു പോവുമ്പോൾ ആണ് നമ്മളെ ഫോൺ റിങ് ചെയ്യുന്നത് കേട്ടത്…
ഫോൺ എടുത്ത് നോക്കിയപ്പോൾ നമ്മളെ ലാമി..
നമ്മള് ഫോൺ അറ്റൻഡ് ചെയ്തു..
“ഹെലോ…. ”
നമ്മള് ഹെലോ എന്ന് പറഞ്ഞിട്ടും മൂപ്പർക്ക് അനക്കം ഒന്നും ഇല്ലാ…
“ഹെലോ.. എടി ലാമി നീ ഫോൺ വിളിച്ച് മിണ്ടാതിരിക്കാൻ വിളിച്ചത് ആണോ.. ”
“സച്ചു…. “
“ആടി പറ.. എന്താ നീ ഒന്നും മിണ്ടാത്തെ… ”
“ഒന്നും ഇല്ലടി.. ഞാൻ അത് എന്തോ ഓർത്ത് നിന്നു പോയി… ”
“ഓഹോ ഷബീനെ ആണോടി.. ഹിഹിഹി.. നീ വെറുതെ വിളിച്ചത് ആണോ.. ”
“ആ ഞാൻ വെറുതെ വിളിച്ചത് ആണ്.. “
“അല്ലല്ലോ മോളെ ലാമി.. നിനക്ക് എന്തോ പറയാൻ ഉണ്ട്.. നീ സൈബയോട് സംസാരിചോ.”
“ഹ്മ്മ്മ്.. സംസാരിച്ചു… ”
അവൾ അത് പറഞ്ഞതും നമ്മളെ നെഞ്ച് പട പാടാന്ന് ഇടിക്കാൻ തുടങ്ങി.. ആകെ വിയർത്തു.. മനസ്സിന് ആകെ ഒരു…
എങ്കിലും നമ്മള് അതൊന്നും സംസാരത്തിൽ കാണിച്ചില്ല…
“എന്നിട്ട് സൈബ എന്താ പറഞ്ഞത്..”
“നിന്റെ സംശയം ശെരി ആയിരുന്നു സച്ചു..
സൈബക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ട്… പക്ഷെ ഞാൻ പറയുന്നത് നീ ക്ഷമയോടെ കേൾക്കണം.. അബി നിന്റെ ഭർത്താവ് ആണ്.. നിന്റെ കഴുത്തിൽ മഹർ ചാർത്തിയവൻ നീ എടുത്ത് ചാടി നിന്റെ ലൈഫ് തകർക്കരുത് പ്ലീസ്..”
അവൾ അത് പറഞ്ഞതും ബാക്കി കേൾക്കാൻ നിൽക്കാതെ നമ്മള് ഫോൺ കട്ട് ആക്കി.. വേറെ ഒന്നും അല്ല.. ഇനിയും സംസാരിച്ചാൽ ഞാൻ കരയുന്നത് അവൾ അറിയും..
ഫോൺ കട്ട് ചെയ്തു ബാത്‌റൂമിൽ കയറി.. മനസ്സിൽ അടക്കി പിടിച്ച സങ്കടം ഒക്കെ ഒരു തിരമാല പോലെ പുറത്തേക്കു വന്ന്.. എന്റെ സങ്കടം ഒക്കെ ഞാൻ കരഞ്ഞു തന്നെ തീർത്തു..
“സൈബയ്ക്ക് കിട്ടേണ്ടിയിരുന്ന ജീവിതം അവൾക്ക് തന്നെ കൊടുക്കണം.. എത്രയും പെട്ടന്ന് ഇതിന് ഒരു തീരുമാനം ഉണ്ടാക്കണം…”
മനസ്സിന് ശക്തി കൊടുത്ത് മുഖം ഒക്കെ കഴുകി ഞാൻ ബാത്‌റൂമിൽ നിന്ന് ഇറങ്ങി………കാത്തിരിക്കൂ………
[ad_2]