Kerala

പിവി അൻവറിന്റെ ഒരു സെറ്റ് പത്രിക തള്ളി; തൃണമൂൽ സ്ഥാനാർഥിയാകാൻ കഴിയില്ല, സ്വതന്ത്രനായി മത്സരിക്കാം

നിലമ്പൂരിൽ പിവി അൻവർ നൽകിയിരുന്ന രണ്ട് സെറ്റ് നാമനിർദേശ പത്രികകളിൽ ഒന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി നൽകിയ പത്രികയാണ് തള്ളിയത്. സ്വതന്ത്ര സ്ഥാനാർഥിയായും പത്രിക നൽകിയതിനാൽ സ്വതന്ത്രനായി അൻവറിന് മത്സരിക്കാം

തൃണമൂൽ കോൺഗ്രസ് കേരളത്തിൽ രജിസ്റ്റർ ചെയ്ത പാർട്ടിയല്ല എന്ന സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ പത്രിക തള്ളിയത്. വിഷയത്തിൽ കൂടുതൽ ചർച്ചകൾ നടന്നുവരികയാണ്.

തൃണമൂൽ കോൺഗ്രസിന് കേരളത്തിൽ രജിസ്ട്രേഷൻ ഇല്ലെന്നത് ഇന്നലെ തന്നെ ചില പാർട്ടികൾ ഉന്നയിച്ചിരുന്നു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ ഉൾപ്പെടെ കേരളത്തിലെത്തിച്ച് പ്രചാരണം നടത്താനുള്ള അൻവറിന്റെ നീക്കങ്ങൾ കൂടിയാണ് ഇതോടെ പാളിയിരിക്കുന്നത്. പാർട്ടിയുടെ പേരോ ചിഹ്നമോ ഉപയോഗിച്ച് അൻവറിന് പ്രചരണം നടത്താൻ സാധിക്കില്ല.

 

Related Articles

Back to top button
error: Content is protected !!