Kerala

മാറമ്പിള്ളി പാലത്തിൽ നിന്ന് പെരിയാറിലേക്ക് ചാടിയ 18കാരിയുടെ മൃതദേഹം കണ്ടെത്തി

പെരുമ്പാവൂർ മാറമ്പിള്ളി പാലത്തിൽ നിന്ന് പെരിയാറിൽ ചാടിയ 18 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. മഞ്ഞപ്പെട്ടി പ്ലാവിട പറമ്പിൽ വീട്ടിൽ സുമയാണ് മരിച്ചത്.

കഴിഞ്ഞ 31ന് രാവിലെ മുതൽ പെൺകുട്ടിയെ കാണാതായതായി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ സുമയുടെ ചെരുപ്പുകൾ പാലത്തിന് സമീപം കണ്ടെത്തി.

ഇതേ തുടർന്ന് പെരുമ്പാവൂർ അഗ്നിരക്ഷാ സേനയും കോതമംഗലം സ്‌കൂബ ടീമും പെരിയാറിൽ തെരച്ചിൽ നടത്തിയെങ്കിലും സുമയെ കണ്ടെത്തിയിരുന്നില്ല. പിന്നാലെയാണ് ആലുവ മഹിളായലം തുരുത്ത് പാലത്തിന് സമീപം പുഴക്കടവിൽ മൃതദേഹം പൊങ്ങിയത്.

Related Articles

Back to top button
error: Content is protected !!