Kerala

പാശ്ചാത്യ മാധ്യമങ്ങൾ ഇന്ത്യയെ ചിത്രീകരിച്ചത് വില്ലനായി, ആ നിലപാട് മാറ്റാനായി: ജോൺ ബ്രിട്ടാസ്

ഓപറേഷൻ സിന്ദൂറിനെ കുറിച്ച് വിദേശരാജ്യങ്ങളിൽ വിശദീകരണം നൽകാൻ പോയ സർവകക്ഷി പ്രതിനിധി സംഘത്തിന്റെ ദൗത്യം തൃപ്തികരമെന്ന് ജോൺ ബ്രിട്ടാസ്. സന്ദർശിച്ച രാജ്യങ്ങളിൽ ഇന്ത്യയുടെ നിലപാട് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായിരുന്നു.

പാശ്ചാത്യ മാധ്യമങ്ങൾ ഇന്ത്യയെ വില്ലനായി ചിത്രീകരിച്ചിരിക്കുകയായിരുന്നു. ആ ചിത്രം മാറ്റിയെടുക്കാനായി. ഇന്ത്യ ഒരുതരത്തിലും സംഘർഷം ആഗ്രഹിക്കുന്നില്ലെന്ന നിലപാട് അറിയിച്ചു. അതേസമയം പാർലമെന്റ് സമ്മേളനം എത്രയും വേഗം വിളിച്ചു ചേർക്കണമെന്നും ബ്രിട്ടാസ് ആവശ്യപ്പെട്ടു.

പ്രത്യേക സമ്മേളനം വിളിച്ച് സർക്കാർ വിഷയം ചർച്ച ചെയ്യണം. സംയുക്ത സൈനിക മേധാവിയടക്കം പല രീതിയിൽ നിലപാട് പറയുന്നു. ഇന്ത്യക്കുണ്ടായ നഷ്ടങ്ങളെ കുറിച്ച് മറ്റ് രാജ്യങ്ങളിൽ ചർച്ച നടക്കുന്നു. പാർലമെന്റ് സമ്മേളനം വിളിച്ച് ഇക്കാര്യം ലോകത്തോട് പറയണം. ട്രംപിന്റെ അവകാശവാദത്തിലും നിലപാട് വ്യക്തമാക്കണമെന്നും ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!