Kerala
റോഡ് മുറിച്ച് കടക്കുന്നതിനിടെ പിക്കപ് വാൻ ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന പോലീസുദ്യോഗസ്ഥൻ മരിച്ചു

ജോലിക്കിടെ വാഹനാപകടത്തിൽ പരുക്ക് പറ്റി ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. പള്ളിക്കത്തോട് മുക്കാലി സ്വദേശി തൃശ്ശൂർ ക്യാമ്പിലെ സിപിഒ ജോബിൻ ജോൺ ആണ് മരിച്ചത്.
ഏപ്രിൽ 26നാണ് ജോബിന് പരുക്കേറ്റത്. മൂവാറ്റുപുഴയിൽ റോഡ് മുറിച്ച് കിടക്കുന്നതിനിടെ പിക്കപ് വാൻ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജോബിൻ രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
സംസ്കാരം നാളെ പുളിക്കൽ കവല സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടക്കും