Kerala
ദുബൈയിലേക്ക് പോയ യുവാവിനെ കാണാതായ സംഭവം; സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

ദുബൈയിൽ ജോലി തേടിപ്പോയ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. എടപ്പാൾ സ്വദേശി ജംഷീറിനെ കാണാതായതുമായി ബന്ധപ്പെട്ട് പിതാവ് അബ്ദുൽ ലത്തീഫ് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്
2022 നവംബറിൽ ദുബൈയിലേക്ക് പോയ ബി എസ് സി ഇലക്ട്രോണിക്സ് ബിരുദധാരിയായ ജംഷീർ 2023 ഏപ്രിൽ വരെ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. സഹോദരനയച്ച വാട്സാപ് സന്ദേശമാണ് അവസാനത്തേത്. നേപ്പാൾ വിമാനത്താവളിൽ അറസ്റ്റിലായെന്നും ഉടൻ വരുമെന്നുമായിരുന്നു സന്ദേശം
എന്നാൽ നേപ്പാളിൽ ഇത്തരമൊരു അറസ്റ്റ് ഉണ്ടായിട്ടില്ലെന്ന് വ്യക്തമായതോടെ പോലീസിൽ പാരതി നൽകി. ജംഷീർ 2023 മാർച്ചിൽ ഹൈദരാബാദിൽ വിമാനമിറങ്ങിയെന്നും അവസാന ടവർ ലൊക്കേഷൻ കൊൽക്കത്തയിലെ ഹൗറയിലാണെന്നും പോലീസ് കണ്ടെത്തി. തുടർന്ന് അന്വേഷണ പുരോഗതി ഇല്ലാത്തിനെ തുടർന്നാണ് പിതാവ് ഹൈക്കോടതിയെ സമീപിച്ചത്.