Kerala

ഷൈൻ ടോം ചാക്കോയെ സന്ദർശിച്ച് സുരേഷ് ഗോപി; പിതാവിന്റെ സംസ്‌കാരം തിങ്കളാഴ്ച

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടൻ ഷൈൻ ടോം ചാക്കോയെ കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയായിരുന്നു സന്ദർശനം. ഷൈനിന്റെ പരുക്ക് ഗുരുതരമല്ലെന്നും ചെറിയ ശസ്ത്രക്രിയയുടെ ആവശ്യമേയുള്ളുവെന്നും സുരേഷ് ഗോപി പറഞ്ഞു

ഷൈനിന്റെ പിതാവിന്റെ മരണം ഇതുവരെ അമ്മയെ അറിയിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഷൈനിന്റെ പിതാവ് ചാക്കോയുടെ പൊതുദർശനം ഇന്ന് വൈകിട്ട് അഞ്ച് മണി മുതൽ മുണ്ടൂരിലെ വസതിയിൽ നടക്കും. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10.30ന് മുണ്ടൂർ കർമല പള്ളിയിൽ നടക്കും

ഇന്നലെ രാവിലെയാണ് തമിഴ്‌നാട്ടിലെ ധർമപുരിയിൽ വെച്ച് ഷൈനിന്റെ കാറും ലോറിയും കൂട്ടിയിടിച്ചത്. പിതാവ് ചാക്കോ അപകടത്തിൽ മരിച്ചു. ഷൈനിനും സഹോദരനും അമ്മയ്ക്കും പരുക്കേറ്റു. ഇതിൽ അമ്മയുടെ പരുക്ക് ഗുരുതരമാണ്

Related Articles

Back to top button
error: Content is protected !!