Kerala

കൊച്ചി തീരത്തെ കപ്പൽ അപകടം: കമ്പനിക്കെതിരെ കേസെടുക്കില്ല, ഇൻഷുറൻസ് ക്ലെയിമുമായി മുന്നോട്ടു പോകും

കൊച്ചി തീരത്തിന് സമീപം കടലിൽ എം എസ് സി എൽസി 3 എന്ന കപ്പൽ മുങ്ങിയ സംഭവത്തിൽ കമ്പനിക്കെതിരെ ഉടൻ ക്രിമിനൽ കേസെടുക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ. കേസിന് പകരം ഇൻഷുറൻസ് ക്ലെയിമിന് ശ്രമിക്കാൻ നിർദേശം നൽകി. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയവുമായി നടത്തിയ കൂടിയാലോചനയിലാണ് തീരുമാനം

മെയ് 29നാണ് മുഖ്യമന്ത്രിയും കേന്ദ്ര സർക്കാരിന് കീഴിലുള്ള ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗും തമ്മിൽ ചർച്ച നടത്തിയത്. എൽസ 3 കപ്പൽ മുങ്ങിയതിനെ തുടർന്ന് സംസ്ഥാനത്തിന് വലിയ നാശനഷ്ടങ്ങളുണ്ടെന്നും ഇതിന്റെ പേരിൽ കമ്പനിക്കെതിരെ കേസെടുക്കാമെന്ന രീതിയിലുമായിരുന്നു സർക്കാർ മുന്നോട്ടു പോയിരുന്നത്

എന്നാൽ വിഴിഞ്ഞം തുറമുഖത്തേക്ക് എത്തുന്ന കപ്പലുകളിൽ അധികവും എം എസ് സി കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്. കമ്പനിയുമായി നിയമപ്രശ്‌നത്തിലേക്ക് പോയി ബന്ധം വഷളാക്കേണ്ടതില്ലെന്നതിനാലാണ് ഇൻഷുറൻസ് ക്ലെയിമുമായി മുന്നോട്ടു പോയാൽ മതിയെന്ന് സർക്കാർ തീരുമാനിച്ചത്.

Related Articles

Back to top button
error: Content is protected !!