Kerala

അനന്തുവിന്റെ മരണം: ഗൂഢാലോചനയെന്ന് പറഞ്ഞിട്ടില്ല; നിലപാട് മാറ്റി വനംമന്ത്രി

വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് 15കാരൻ അനന്തു മരിച്ച സംഭവത്തിന് പിന്നിൽ ഗൂഢാലോചനയെന്ന ആരോപണം തിരുത്തി വനംമന്ത്രി എകെ ശശീന്ദ്രൻ. മരണത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് പറഞ്ഞിട്ടില്ല. പ്രതിഷേധത്തിൽ രാഷ്ട്രീയമുണ്ടെന്നാണ് പറഞ്ഞതെന്നും ശശീന്ദ്രൻ പറഞ്ഞു

തന്റെ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നു. ഗൂഢാലോചനയുണ്ടെന്ന ശശീന്ദ്രന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. തെളിവുണ്ടെങ്കിൽ പുറത്തുവിടാൻ യുഡിഎഫ് മന്ത്രിയെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് മന്ത്രി നിലപാട് മാറ്റിയത്

അതേസമയം അനന്തുവിന്റെ മരണം രാഷ്ട്രീയവത്കരിക്കരുതെന്ന് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് പറഞ്ഞു. പ്രതിഷേധം സ്വാഭാവികമാണ്. എന്നാൽ ആശുപത്രിയിലേക്കുള്ള വഴിയടക്കം തടഞ്ഞപ്പോഴാണ് വിയോജിച്ചത്. രാഷ്ട്രീയവത്കരിക്കാനുള്ള നീക്കം നടന്നത് നിലമ്പൂരിന് പുറത്തുള്ള ചില നേതാക്കളുടെ നേതൃത്വത്തിലാണെന്നും സ്വരാജ് ആരോപിച്ചു

Related Articles

Back to top button
error: Content is protected !!