Kerala
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇ മെയിൽ വഴി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി. വിമാനത്താവളത്തിലെ പ്രാർഥനാ ഹാളിൽ ബോംബുകൾ വച്ചതായാണ് ഭീഷണി. സി.ഐ. എസ്. എഫും പോലീസും പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല.
വിമാന താവള കമ്പനി പി.ആർ.ഒയുടെ മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. സംഭവത്തിൽ കൂടുതൽ പരിശോധനകൾ നടക്കുന്നുണ്ട്. ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള അന്വേഷണവും പുരോഗമിക്കുകയാണ്
നേരത്തെ ബോംബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യ വിമാനം തായ്ലാൻഡിൽ അടിയന്തരമായി ലാൻഡ് ചെയ്തിരുന്നു. ഫുക്കറ്റ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പറന്നുയർന്ന വിമാനമാണ് ബോംബ് ഭീഷണിയെ തുടർന്ന് തിരിച്ചിറക്കിയത്.