Kerala
കൊട്ടിയൂർ ക്ഷേത്രത്തിൽ എത്തിയ രണ്ട് പേരെ കാണാനില്ലെന്ന് പരാതി

കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ രണ്ട് പേരെ കാണാതായെന്ന് പരാതി. കോഴിക്കോട് അത്തോളി സ്വദേശി നിഷാദ്(40), കാസർകോട് ഹോസ്ദുർഗ് സ്വദേശി അഭിജിത്ത്(28) എന്നിവരെയാണ് കാണാതായത്.
ഒപ്പമെത്തിയവർ കുളി കഴിഞ്ഞ് ഫോട്ടോ എടുക്കാൻ വിളിച്ചപ്പോഴാണ് അഭിജിത്തിനെ കാണാതായ വിവരം അറിയുന്നത്. നിഷാദിനെ കാണാനില്ലെന്ന് ഒപ്പമെത്തിയ ഭാര്യയാണ് പരാതി നൽകിയത്.
പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഭൂതപൂർവമായ തിരക്കാണ് ഉത്സവം നടക്കുന്ന കൊട്ടിയൂരിൽ അനുഭവപ്പെടുന്നത്.