Kerala
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ചില്ല് തല കൊണ്ട് ഇടിച്ചുതകർത്ത് യുവാവ് പുറത്തേക്ക് ചാടി

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ മുൻവശത്തെ ചില്ല് തകർത്ത് അതിഥി തൊഴിലാളിയായ യുവാവ് പുറത്തേക്ക് ചാടി. ജാർഖണ്ഡ് സ്വദേശി മനോജ് കിഷനാണ് ബസിന്റെ ചില്ല് തകർത്ത് പുറത്തേക്ക് ചാടിയത്.
തല കൊണ്ട് ഇടിച്ചാണ് ഇയാൾ ചില്ല് തകർത്തത്. വയനാട് മാനന്തവാടി ദ്വാരകയിൽ വെച്ചാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ മനോജ് കിഷനെ മാനന്തവാടി മെഡിക്കൽ കോളേജിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
കോഴിക്കോട് നിന്നാണ് ഇയാൾ ബസിൽ കയറിയത്. കുറേ നേരമായി ഇയാൾ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നതായി ബസ് ജീവനക്കാർ പറഞ്ഞു