World
ശുഭാംശുവിന്റെ ബഹിരാകാശ യാത്ര വീണ്ടും വൈകും; ആക്‌സിയം 4 ദൗത്യം 22ലേക്ക് മാറ്റി

വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര വീണ്ടും മാറ്റി. നാളെയാണ് നേരത്തെ യാത്ര നടത്താൻ തീരുമാനിച്ചിരുന്നത്. ജൂൺ 22ന് ആക്‌സിയം 4 ദൗത്യം നടത്തുമെന്നാണ് പുതിയ അറിയിപ്പ്. ഇത് അഞ്ചാം തവണയാണ് വിക്ഷേപണം മാറ്റുന്നത്
കാലാവസ്ഥയും രാജ്യാന്തര നിലയത്തിലെ സാങ്കേതിക പ്രശ്‌നങ്ങളുമാണ് യാത്രയ്ക്ക് തടസ്സമാകുന്നത്. നാസ, ഇസ്രോ, യൂറോപ്യൻ സ്‌പേസ് ഏജൻസി എന്നിവയുടെ സഹകരണത്തോടെ മനുഷ്യരെ ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കുന്ന ദൗത്യമാണ് ആക്‌സിയം 4
അമേരിക്കൻ കമ്പനിയായ ആക്‌സിയത്തിന്റെ നാലാമത്തെ ദൗത്യമാണിത്. സഹായത്തിനായി ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സുമുണ്്.