Kerala
രാജ്ഭവൻ സെൻട്രൽ ഹാളിലെ ഭാരതാംബ ചിത്രം മാറ്റില്ല; നിലപാടിലുറച്ച് ഗവർണർ

ഭാരതാംബ ചിത്രം വിവാദത്തിൽ നിലപാടിലുറച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. രാജ്ഭവനിലെ സെൻട്രൽ ഹാളിലെ ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന നിലപാടിലാണ് ഗവർണർ. അതേസമയം ഔദ്യോഗിക പരിപാടികൾ ഇനി രാജ്ഭവനിൽ നടത്തണോയെന്നതിൽ സർക്കാർ കൂടുതൽ ആലോചനകളിലേക്ക് കടക്കുകയാണ്
രാജ്ഭവനിലെ ചടങ്ങുകളിൽ ഇനി എങ്ങനെ പങ്കെടുക്കുമെന്ന ആശയക്കുഴപ്പവും സർക്കാരിനുണ്ട്. സത്യപ്രതിജ്ഞ അടക്കം രാജ്ഭവനിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കാതിരിക്കുന്നതിനും പരിധിയുണ്ട്.
ഇന്നലെ വിദ്യാഭ്യാസ മന്ത്രി നടത്തിയത് കടുത്ത പ്രോട്ടോക്കോൾ ലംഘനമാണെന്നും ഗവർണറെ അപമാനിക്കലാണെന്നുമുള്ള ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ് രാജ്ഭവൻ. എന്നാൽ വിഷയത്തിൽ സർക്കാർ നിലപാട് മുഖ്യമന്ത്രി തന്നെ നേരിട്ട് ഗവർണറെ അറിയിക്കണമെന്നാണ് പ്രതിപക്ഷം പറയുന്നത്.