ജാഗ്രത പാലിക്കുക, വീടുകളിൽ തുടരുക: ഖത്തറിലെ ഇന്ത്യക്കാരോട് കേന്ദ്ര സർക്കാർ

ദോഹയിലെ യുഎസ് വ്യോമത്താവളം ലക്ഷ്യമിട്ട് ഇറാൻ മിസൈലാക്രമണം നടത്തിയതിന് പിന്നാലെ ഖത്തറിലെ ഇന്ത്യൻ സമൂഹത്തോട് ജാഗ്രത പാലിക്കാൻ നിർദേശിച്ച് കേന്ദ്രസർക്കാർ. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ജാഗ്രത പാലിക്കാൻ അഭ്യർഥിക്കുന്നു. വീട്ടിനുള്ളിൽ തന്നെ തുടരുക. ഖത്തർ അധികാരികൾ നൽകുന്ന നിർദേശങ്ങളും മാർഗനിർദേശങ്ങളും പാലിക്കുക എന്നും വിദേശകാര്യ മന്ത്രാലയം നിർദേശം നൽകി
എട്ട് ലക്ഷത്തോളം ഇന്ത്യക്കാരാണ് ഖത്തറിലുള്ളതെന്നാണ് വിവരം. ദോഹയിലെ യുഎസ് താവളമായ അൽ ഉദൈദ് എയർബേസിലേക്കാണ് ഇറാൻ ആക്രമണം നടത്തിയത്. ദോഹയിൽ നിന്നും വെറും 30 കിലോമീറ്റർ അകലെയാണ് വ്യോമത്താവളം സ്ഥിതി ചെയ്യുന്നത്. മേഖലയിലെ യുഎസ് സെൻട്രൽ കമാൻഡ് ആസ്ഥാനം കൂടിയാണിത്
പതിനായിരത്തോളം യുഎസ് സൈനികരാണ് ഇവിടെയുള്ളത്. ഖത്തർ എയർവേയ്‌സിന്റെ ആസ്ഥാനവും ഇവിടെയാണ്. വ്യോമത്താവളത്തിലെ സൈനികരോട് ബങ്കറിലേക്ക് മാറാൻ നേരത്തെ നിർദേശം നൽകിയിരുന്നു.